കോട്ടയം : ശ്രീ ശങ്കരാചാര്യ പരമ്പരയിലെ സന്യാസിമഠമായ കോട്ടയം തിരുവാർപ്പിലെ സ്വാമിയാർ മഠം തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപ വാങ്ങിക്കൊണ്ട് കൈമാറ്റം ചെയ്തതായി അറിയുന്നു .കേരളത്തിലെ ഒരു മുന്നോക്ക ജാതി സംഘടനയ്ക്കും ഒരു പ്രത്യാഗ ജാതിക്കാർക്കുമാണ് വിട്ടുനല്കിയിട്ടുള്ളത് . തൃശൂരിലെ ഒരു പ്രമുഖ സ്വാമിയാർ മഠം രൂപ വാങ്ങിയതായാണ് പറയുന്നത് . ഇങ്ങനെ വിട്ടുനല്കിയിട്ടുള്ളത് കോടികൾ വിലമതിയ്ക്കുന്ന ഭൂമികളാണ് .മഠം വക ഭൂമികളിൽ വമ്പൻ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഉയരുന്നതായാണ് വിവരം . പബ്ലിക് റിലീജിയസ് ഇൻസ്റ്റിട്യൂഷനായി സർക്കാർ അംഗീകരിച്ചിരിക്കുന്ന ധർമ്മസ്ഥാപനത്തിന്റെ യാതൊരു വസ്തുക്കളും കൈമാറ്റം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടില്ല .നിയമം അത് അംഗീകരിയ്ക്കുന്നില്ല .പൂർണ്ണമായും നിയമവിരുദ്ധമായാണ് പല പ്രവർത്തനങ്ങളും . പതിറ്റാണ്ടുകൾക്ക് മുൻപ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന മഠത്തിന്റെ കൃഷിചെയ്തിരുന്ന ഭൂമികൾ ഭൂപരിഷ്കരണ നിയമങ്ങളിലാണ് കുറെയേറെ നഷ്ടപെട്ടത് . മഠത്തിന്റെ ചുമതലകൾ വഹിക്കുന്നവർ യഥാസമങ്ങളിൽ സന്യാസത്തിനായി യോഗ്യതയുള്ളവരെ നിശ്ചയിക്കാതെയിരിയ്ക്കുകയും സംരക്ഷിക്കാതെയിരിയ്ക്കുകയും ചെയ്തതോടെ മഠങ്ങൾ നശിച്ചു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments