തിരുവാർപ്പ് മഠം എഴുതിവിറ്റു ,കോടിയ്ക്ക് ?

by | Sep 9, 2021 | Spirituality | 0 comments

കോട്ടയം : ശ്രീ ശങ്കരാചാര്യ പരമ്പരയിലെ  സന്യാസിമഠമായ  കോട്ടയം തിരുവാർപ്പിലെ സ്വാമിയാർ മഠം  തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപ വാങ്ങിക്കൊണ്ട്  കൈമാറ്റം  ചെയ്തതായി  അറിയുന്നു .കേരളത്തിലെ  ഒരു മുന്നോക്ക ജാതി സംഘടനയ്ക്കും  ഒരു പ്രത്യാഗ  ജാതിക്കാർക്കുമാണ് വിട്ടുനല്കിയിട്ടുള്ളത് .  തൃശൂരിലെ ഒരു  പ്രമുഖ സ്വാമിയാർ  മഠം  രൂപ  വാങ്ങിയതായാണ് പറയുന്നത് .  ഇങ്ങനെ  വിട്ടുനല്കിയിട്ടുള്ളത്  കോടികൾ വിലമതിയ്ക്കുന്ന  ഭൂമികളാണ് .മഠം വക ഭൂമികളിൽ  വമ്പൻ  ഫ്ലാറ്റുകളും  കെട്ടിടങ്ങളും  ഉയരുന്നതായാണ് വിവരം . പബ്ലിക് റിലീജിയസ് ഇൻസ്റ്റിട്യൂഷനായി  സർക്കാർ  അംഗീകരിച്ചിരിക്കുന്ന  ധർമ്മസ്ഥാപനത്തിന്റെ  യാതൊരു വസ്തുക്കളും  കൈമാറ്റം  ചെയ്യുവാനോ  നശിപ്പിക്കുവാനോ  പാടില്ല .നിയമം അത് അംഗീകരിയ്ക്കുന്നില്ല .പൂർണ്ണമായും നിയമവിരുദ്ധമായാണ് പല പ്രവർത്തനങ്ങളും . പതിറ്റാണ്ടുകൾക്ക് മുൻപ് നല്ല  നിലയിൽ  പ്രവർത്തിച്ചിരുന്ന  മഠത്തിന്റെ കൃഷിചെയ്തിരുന്ന ഭൂമികൾ  ഭൂപരിഷ്കരണ നിയമങ്ങളിലാണ്  കുറെയേറെ  നഷ്ടപെട്ടത് . മഠത്തിന്റെ  ചുമതലകൾ വഹിക്കുന്നവർ  യഥാസമങ്ങളിൽ  സന്യാസത്തിനായി യോഗ്യതയുള്ളവരെ നിശ്ചയിക്കാതെയിരിയ്ക്കുകയും  സംരക്ഷിക്കാതെയിരിയ്ക്കുകയും ചെയ്തതോടെ  മഠങ്ങൾ നശിച്ചു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!