തൃശൂർ : സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കർഷകർക്ക് രണ്ട് ദിവസം കൂടി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ അവസരം. ഏപ്രിൽ 20ന് രാവിലെ 10 മുതൽ 21ന് വൈകീട്ട് 5 വരെയാണ് സമയം. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിച്ചിരുന്നു. രജിസ്‌ട്രേഷൻ നീട്ടി നൽകില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നെല്ല് സംഭരണം നീട്ടണമെന്ന കർഷകരുടെ അപേക്ഷ മാനിച്ചാണ് രണ്ട് ദിവസങ്ങളിലായി രജിസ്‌ട്രേഷന് വീണ്ടും അവസരം നൽകുന്നത്. ഈ സീസണിൽ കൃഷി തുടങ്ങിയവരടക്കം ആരും വിട്ടുപോകാതെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ. ഓരോ പ്രദേശങ്ങളിലെയും കർഷകർ അതത് പ്രദേശത്തിന്റെ ചുമതലയുള്ള ഓഫീസർമാരുമായി ബന്ധപ്പെടണം. ഒല്ലൂക്കര, മതിലകം, മുല്ലശ്ശേരി, ചാവക്കാട്, ചാലക്കുടി, തളിക്കുളം ബ്ലോക്കുകളിൽ ഉള്ളവർ 8281286348 എന്ന നമ്പറിലും കൊടകര, ചൊവ്വന്നൂർ, മാള, ചേർപ്പ്, വെള്ളാങ്ങല്ലൂർ ബ്ലോക്കുകൾ 9496360510, പഴയന്നൂർ, അന്തിക്കാട്, ഇരിങ്ങാലക്കുട, പുഴയ്ക്കൽ, വടക്കാഞ്ചേരി ബ്ലോക്കുകൾ 9400648973 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ജില്ലാ പാഡി ഓഫീസർ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments