തൃശൂർ : ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, (6 വർഷ കോഴ്സ് )ചെണ്ട, മദ്ദളം(4 വർഷ കോഴ്സ്), ചുട്ടി (3 വർഷ കോഴ്സ്)എന്നീ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് പാസാണ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. പരിശീലനവും താമസവും സൗജന്യമാണ്. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടാതെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നൽകും. താൽപര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളകടലാസ്സിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 8 ന് മുൻപ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്ക വിധം അയ്ക്കുക. വിലാസം: സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121. ഫോൺ: 0480 2822031.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments