ഉണ്ണായി വാരിയർ സ്മാരക കലാനിലയം കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

by | Apr 27, 2020 | Uncategorized | 0 comments

തൃശൂർ : ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, (6 വർഷ കോഴ്സ് )ചെണ്ട, മദ്ദളം(4 വർഷ കോഴ്സ്), ചുട്ടി (3 വർഷ കോഴ്സ്)എന്നീ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് പാസാണ് ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. പരിശീലനവും താമസവും സൗജന്യമാണ്. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടാതെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നൽകും. താൽപര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളകടലാസ്സിൽ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 8 ന് മുൻപ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്ക വിധം അയ്ക്കുക. വിലാസം: സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121. ഫോൺ: 0480 2822031.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!