കോവിഡ് പ്രതിരോധത്തിന് ആയുർവേദത്തിന്റെ കൈത്താങ്ങ് : അമൃതം പദ്ധതി ശ്രദ്ധേയമാകുന്നു

by | Jun 12, 2020 | Latest | 0 comments

തൃശൂർ : കോവിഡ് പ്രതിരോധത്തിന് ആയുർവേദത്തിന്റെ ഉറപ്പുമായി അമൃതം പദ്ധതി ജില്ലയിൽ ശ്രദ്ധേയമാകുന്നു .സംസ്ഥാന കോവിഡ് റെസ്പോൺസ് സെൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ചു നടപ്പാക്കിയതാണ് അമൃതം പദ്ധതി .
കോവിഡ് റെസ്പോൺസ് സെല്ലിൻറെ കീഴിൽ വരുന്ന ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിജില്ലയിൽ 922 പേർക്ക് പ്രതിരോധ മരുന്ന് നൽകി. ജില്ലാ ആയുർവേദ ആശുപത്രിയടക്കം 117 ഡിസ് പെൻസറികളിലൂടെയാണ് പ്രതിരോധ മരുന്നിന്റെ വിതരണം. ഒല്ലൂർവൈദ്യരത്‌നം ആയുർവേദ കോളേജ് ഹോസ്പിറ്റലും പദ്ധതിയുടെ ഭാഗമാണ് . വിദേശത്തു നിന്നോ അന്യ സംസ്ഥാനങ്ങളിൽ നിന്നോ തിരികെ എത്തി ക്വാറന്റൈനിൽ ഉള്ളവർക്ക് ആയുർവേദ പ്രതിരോധ മരുന്നുകൾ അമൃതം പദ്ധതിയിലൂടെ നൽകുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി മൂന്ന് കൂട്ടം മരുന്നുകളും അണുനശീകരണത്തിന് പുകയ്ക്കുവാനുള്ള അപരാജിത ധൂമ ചൂർണവുമാണ് 14 ദിവസത്തേക്ക് നൽകുന്നത്. ഇതോടൊപ്പം ജീവിതശൈലീ ക്രമീകരണത്തിനുള്ള നിർദേശങ്ങൾ കൂടി നൽകും. മരുന്ന് കഴിക്കുന്നവരുടെ പ്രതിരോധ ശേഷിയും, ആരോഗ്യസ്ഥിതിയും ഭാരതീയ ചികിത്സാ വകുപ്പ് പഠന വിധേയമാക്കും.
പ്രതിരോധ മരുന്ന് കഴിക്കാൻ സന്നദ്ധതയുള്ളവർക്ക് മാത്രമാണ് ചികിത്സ നൽകുന്നത്. 14 ദിവസത്തെ മരുന്നിനു ശേഷം തുടർന്നുള്ള ശരീര സംബന്ധമായ മാറ്റങ്ങൾ മനസിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾക്കുമായി ടെലി കൗൺസിലിംഗും നൽകി വരുന്നു. നിരീക്ഷണത്തിലുള്ള മരുന്ന് ഉപയോഗിച്ച വ്യക്തി കോവിഡ് 19 പോസിറ്റീവ് ആവുകയാണെങ്കിൽ അതിന് എടുക്കുന്ന സമയവും അതിലെ തീവ്രത എത്രത്തോളമുണ്ട് എന്നതും പഠന വിധേയമാക്കും. കോവിഡ് 19 സ്ഥിരീകരിച്ചവർക്ക് നിലവിൽ മരുന്ന് നൽകുന്നില്ല. കോവിഡ് കെയർ സെന്ററുകളിൽ പ്രതിരോധത്തിന്റെ ആശ്വാസവാക്കായി മാറുകയാണ് അമൃതം പദ്ധതി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!