കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിലേക്ക് പ്രവേശനം തുടങ്ങി

by | Jun 12, 2020 | Latest | 0 comments

തൃശൂർ : കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി കുന്നംകുളം ബോയ്‌സ് സ്‌കൂൾ കാമ്പസിനകത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലേക്ക് ഈ അധ്യയന വർഷത്തെക്കുള്ള പ്രവേശനനടപടികൾ ആരംഭിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസിലേക്ക് 40 ശതമാനമോ അതിനു മുകളിലോ കാഴ്ച വൈകല്യമുള്ള കുട്ടികൾക്കാണ് പ്രവേശനം. രണ്ടു മുതൽ ഏഴു വരെയുള്ള വിദ്യാർത്ഥികൾക്ക് ടി സിയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകുന്നുണ്ട്. താമസം, ഭക്ഷണം, വൈദ്യപരിശോധന, പഠനയാത്ര എന്നിവ സൗജന്യമായിരിക്കും. സാധാരണ വിദ്യാഭ്യാസത്തിനു പുറമേ സംഗീതം, ഉപകരണസംഗീതം, പ്രവൃത്തിപരിചയം, വിവര സാങ്കേതികവിദ്യ എന്നിവയിലും പരിശീലനം നൽകും. കൂടാതെ എട്ട് മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ആൺ കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നു കൊണ്ട് അടുത്തുള്ള ഗവൺമെൻറ് ഹൈസ്‌കൂളിൽ പഠിക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497675653, 9495462946 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് ടീച്ചർ ഇൻ ചാർജ് സി ഓമന അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!