മുഞ്ചിറ: മുഞ്ചിറ മഠത്തിന്റെ മാനേജരെ കാണാനില്ലെന്ന് ഭക്തരുടെ പരാതി .മഠത്തിന്റെ ഭരണകാര്യങ്ങളിൽ ഒന്നുംതന്നെ ഏർപ്പെടാതെയിരിയ്ക്കുകയും എന്നാൽ ചില എഴുത്തുകുത്തുകളിലൂടെ മാത്രം മാനേജർ പ്രത്യക്ഷപ്പെടുന്നതായും പറയുന്നു . മുഞ്ചിറ മഠം വെല്ലുവിളികൾ നിറഞ്ഞ ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് . മഠം ഹിന്ദു റിലീജിയസ് ചാരിറ്റബിൾ ആൻഡ് എൻഡോമെന്റ് വകുപ്പ് ഏറ്റെടുത്തിരിയ്ക്കുകയാണ് . മഠത്തിലെ പഞ്ച ലോഹവിഗ്രഹങ്ങൾ കാണാതെയായതിന് കോടതിക്കേസുകൾ ഉൾപ്പടെ നിലവിലുണ്ടെന്ന് പറയുന്നുണ്ട് . തമിഴ് നാട് സർക്കാർ ഭൂമി സംബന്ധമായി പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു .ഏകദേശം ഇരുനൂറ്റി അമ്പതിൽപ്പരം റിസർവ്വേകളിലായി ആയിരക്കണക്കിന് ഹെക്ടർ ഭൂമിയുടെ വിവരങ്ങൾ അറിയിക്കേണ്ടതുണ്ട് . കൂടാതെയാണ് സിവിൽ ,റവന്യു കോടതി വ്യവഹാരങ്ങൾ .മിത്രാനന്ദ പുരത്തെയും അവിട്ടത്തൂരിലെയും കയ്യേറ്റങ്ങളും വിഗ്രഹ മോഷണ പരാതികളും നിലനിൽക്കുന്നു . ഈക്കാര്യങ്ങളിലൊന്നും മാനേജമെന്റ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല . വർഷങ്ങൾക്ക് മുൻപ് മിത്രാനന്ദപുരം നിരാഹാര പന്തലിൽ ഏതാനും നിമിഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഹിന്ദു സംഘടനകളുടെ പരാതികളെ തുടർന്ന് സ്ഥലംവിട്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു .
മുഞ്ചിറ മഠത്തിൽ മാനേജർ തസ്തികയിൽ നിയമനം നടത്തിയിട്ടുണ്ടോയെന്നും മാനേജ്‌മെന്റ് പ്രവർത്തിയ്ക്കുന്നുണ്ടോയെന്നും മഠം അധികൃതർ വ്യക്തമാക്കണം .
രേഖകൾ അനുസരിച്ച് ചാലക്കുടി തിരുത്തൂർ പറമ്പിൽ മോഹനൻ നമ്പൂതിരി ( പരമേശ്വരൻ നമ്പൂതിരി ) സന്യാസം സ്വീകരിയ്ക്കുന്നതിന് മുൻപ് വൈദിക ക്രിയകൾ നടത്തിയെന്ന് ഇടമന നാരായണൻ നമ്പൂതിരി ലെറ്റർ ഹെഡിൽ എഴുതിയ കത്തിൽ ആറാം നമ്പരായി മാനേജർ തസ്തികയിൽ ആർ സുബ്രമണ്യൻ പോറ്റി ഒപ്പ് വച്ചിട്ടുണ്ട് . പ്രസ്തുത കത്തിൽ തെക്കേ മഠം സ്വാമിയാർ തൃശൂർ , താനൂർ മഠം സ്വാമിയാർ , നടുവിൽ മഠം സ്വാമിയാർ , തിരുനക്കര തൃക്കൈ ക്കാട്ട് മഠം സ്വാമിയാർ തുടങ്ങിയവരും ഒപ്പ് വച്ചിട്ടുണ്ട് .
മുഞ്ചിറ മഠം അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയുടെ ലെറ്റർ ഹെഡിൽ മുഞ്ചിറ മഠത്തിന്റെ പേരിൽ 5-7-2017 തീയതിയിൽ ഡിക്ലെയർ ചെയ്തിട്ടുള്ള കത്തിൽ മുഞ്ചിറ മഠം മാനേജർ തസ്തികയിൽ ആർ സുബ്രമണ്യൻ പോറ്റി ഒപ്പ് വച്ചിരിയ്ക്കുന്നു . ചുവടെ തെക്കേമഠം സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ ബോധി സ്വാമിയാരും തൃകൈ ക്കാട്ട് സ്വാമിയാർ കൃഷ്ണ ബ്രഹ്മാനന്ദ തീർത്ഥയും ഒപ്പ് വച്ചിരിയ്ക്കുന്നതായി കാണുന്നുണ്ട് .
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് സ്വാമിയാർ മഠങ്ങളുടെ ബാധ്യതയാണ് .
0 Comments