നാലുപതിറ്റാണ്ടിനിപ്പുറം തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തും

by | Apr 15, 2020 | Spirituality | 0 comments

തൃശൂർ :കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും. ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അതനുസരിച്ച് ഇത്തവണ തൃശൂർ പൂരത്തിന് ആനയോ ആൾക്കൂട്ടമോ വാദ്യമേളങ്ങളോ ഉണ്ടാവില്ല. അനുഷ്ഠാനപരമായ ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് അഞ്ച് പേരെ വച്ച് നിർവഹിക്കും. ഘടകപൂരങ്ങളും ഒഴിവാകും. അമ്പലക്കെട്ടിന് പുറത്തേക്ക് പൂരത്തിന്റെ യാതൊന്നും ഉണ്ടാവില്ല. നാല് പതിറ്റാണ്ടിന് ശേഷമാണ് തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി ചുരുക്കി നടത്തുന്നത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ ഉറപ്പ് നൽകിയതായി യോഗശേഷം മന്ത്രി വി എസ് സുനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ഭാരവാഹികളും ഇക്കാര്യം സമ്മതിച്ചു. ഏകകണേ്ഠനെയാണ് തൃശൂർ പൂരം ചുരുക്കണമെന്ന നിർദ്ദേശം ദേവസ്വം പ്രതിനിധികൾ അംഗീകരിച്ചത്. മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ടി എൻ പ്രതാപൻ എംപി, മേയർ അജിത ജയരാജൻ, കൗൺസിലർമാരായ എം എസ് സമ്പൂർണ്ണ, രാജേഷ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, ദേവസ്വം ഭാരവാഹികളായ പ്രൊഫ. മാധവൻകുട്ടി, ജി രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!