തൃശൂർ പൂരം: ആന എഴുന്നള്ളിപ്പിന് അനുമതിയില്ല .

by | May 1, 2020 | Uncategorized | 0 comments

തൃശൂർ : കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ലോക് ഡൗൺ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ തൃശൂർ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പൂരം നടക്കുന്ന മെയ് രണ്ടിന് ഒരു ആനപ്പുറത്ത് പത്തുപേർ അടങ്ങുന്ന വാദ്യക്കാരോടൊപ്പം പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിപ്പ് നടത്തുന്നതിന് പാറമേക്കാവ് ദേവസ്വം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് മാത്രം അഞ്ച് പേരിൽ കൂടാത്ത ഭക്തജനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്നതിനും മറ്റ് ചടങ്ങുകൾ നടത്തേണ്ടതില്ലെന്നും ഇതുസംബന്ധിച്ച് ഏപ്രിൽ 15, 22 തീയതികളിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നതായി കളക്ടർ ചൂണ്ടിക്കാട്ടി. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കാലാകാലങ്ങളിൽ പുറത്തിറങ്ങുന്ന ഉത്തരവുകൾ ക്ഷേത്രം തുടർന്നും കർശനമായി പാലിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!