KLT – 1 കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കാർ ഇന്നും ഓടുന്നു ! മറ്റൊരു രജിസ്റ്റർ നമ്പറിൽ ! മറ്റൊരു രാജ്യത്ത് !

by | May 23, 2020 | History | 0 comments

[ap_tagline_box tag_box_style=”ap-top-border-box”]KLT – 1 കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കാർ ഇന്നും ഓടുന്നു ! മറ്റൊരു രജിസ്റ്റർ നമ്പറിൽ ! മറ്റൊരു രാജ്യത്ത് ![/ap_tagline_box]

 കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനം ഏതാണെന്ന് അറിയാമോ? അധികമാർക്കും ഈ വിവരം അറിയണമെന്നില്ല. 1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് കേരളത്തിൽ ആദ്യമായി ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നത്. ആ വാഹനത്തിന്റെ ഉടമ ചില്ലറക്കാരിയല്ലായിരുന്നു.

അന്നത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുപാർവ്വതിഭായുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കാറിനു കിട്ടിയ നമ്പർ ‘KLT – 1’ ആയിരുന്നു. അക്കാലത്തെ  മികച്ച  ആഡംബര  വാഹനമായിരുന്ന ‘Studebaker President’  എന്ന  വിദേശ  നിർമ്മിത കാർ  ആയിരുന്നു  സേതുപാർവ്വതി ഭായുടെത്.  അന്ന് വൻ  പ്രതാപമായിരുന്നു  ‘KLT – 1’ എന്ന  ഈ കാറിന്.  രാവിലെ  കൊട്ടാരത്തിൽ  നിന്നും  പദ്മനാഭസ്വാമി  ക്ഷേത്രത്തിലേക്ക്  ഒരു  റൗണ്ട്  ട്രിപ്പ് ആയിരുന്നു  ഈ  കാർ  രാജാവിൻ്റെ  ദിവസേനയുള്ള  ഡ്യൂട്ടി.

രാവിലെ  6.30 മുതൽ  8.15 വരെയുള്ള  സമയത്തായിരുന്നു  ഈ യാത്ര.  ആ സമയത്ത്  തലസ്ഥാനത്തെ ആളുകൾ  ഈ യാത്ര  കാണുവാൻ  മാത്രമായി  വഴിയരികിൽ  വന്നു  നിൽക്കുമായിരുന്നു.  അന്നൊക്കെ   തിരുവനന്തപുരം   കിഴക്കേക്കോട്ടയിൽ  KLT – 1, Studebaker President  കാർ  ഒരു അത്ഭുതകാഴ്ച  തന്നെയായിരുന്നുവെന്ന്  പഴമക്കാർ   ഓർക്കുന്നു.  അമേരിക്കയിൽ  നിന്നും കൽക്കട്ടയിലേക്ക്  കാറിന്റെ  പാർട്സുകൾ  എത്തിക്കുകയും  കൽക്കട്ടയിൽ  വെച്ച്  അവ  ഒന്നിച്ചു ചേർത്ത്  പുതിയൊരു  കാറായി രൂപം  കൊടുക്കുകയുമായിരുന്നു.  1985ൽ മഹാറാണി സേതുപാർവ്വതിഭായ്  അന്തരിച്ചു.

അവരുടെ  വിടവാങ്ങലോടെ  ഈ കാർ  കൊട്ടാരത്തിലെ  വിശ്വസ്തനായ  ഡോക്ടറായിരുന്ന  ഡോ. പിള്ളയ്ക്ക്  ലഭിക്കുകയുണ്ടായി.  പിന്നീട്  കുറേനാൾ  ഈ  രാജവാഹനം  പിള്ള  ഡോക്ടറായിരുന്നു ഉപയോഗിച്ചിരുന്നത്.   മൂന്നു  വർഷങ്ങൾക്കു  ശേഷം  ഡോക്ടറും  മരിച്ചതോടെ  ഈ കാർ  നാട്ടിൽ അനാഥമാകുന്ന  അവസ്ഥ വന്നു.  പിന്നീട് 1998 ൽ  പിള്ള ഡോക്റുടെ  ഇംഗ്ലണ്ടിൽ താമസക്കാരനായിരുന്ന  മകൻ  ഈ കാർ  കേരളത്തിൽ  നിന്നും  ഇംഗ്ലണ്ടിലേക്ക്  കൊണ്ടുപോയി.

ഡോക്ടറുടെ  മകനും  ഒരു ഡോക്ടർ ആയിരുന്നു . കൊച്ചിയിൽ നിന്നും ഒരു കണ്ടെയ്‌നറിലാക്കിയായിരുന്നു  കാർ യുകെയിലേക്ക്  കൊണ്ടുപോയത്  എന്ന് പറയുന്നു.  ഇംഗ്ലണ്ടിൽ   എത്തിച്ചശേഷം   നമ്മുടെ ഈ  രാജശകടത്തെ   ഡോക്ടർ  ഇരുണ്ട  നീല നിറവും വെള്ളനിറവും  പെയിന്റ്  അടിച്ചു രൂപമാറ്റം  വരുത്തി.  പിന്നീട്  ഈ കാർ  കുറച്ചുനാളുകൾക്കു ശേഷം ഡോക്ടർ   മറ്റൊരാൾക്ക്   വിൽക്കുകയായിരുന്നു   ചെയ്തത്.

അതിനു ശേഷവും  ഈ കാർ പല  ഉടമസ്ഥരിൽക്കൂടി  കൈമറിഞ്ഞു  അവസാനം  യുകെയിലെ  പ്രമുഖ ഓൺലൈൻ വിപണിയായ  ഇ-ബേയിൽ  എത്തി. ഉടമസ്ഥരിൽ  ആരോ  അതുവഴി  വിൽക്കുവാൻ ശ്രമിച്ചതായിരുന്നു.   2010    ഫെബ്രുവരിയിലായിരുന്നു   അത്.   ഈബേയിലെ  പരസ്യം  കണ്ട്  ഇയാൻ എന്നൊരാൾ   ഈ കാർ  വാങ്ങുകയും   ചെയ്തതായി  പറയുന്നു.   കാർ  വാങ്ങിയാൾക്ക്   ഇതിന്റെ പൂർവ്വ ചരിത്രം  ഒന്നും  അറിയില്ലായിരുന്നു.

KLT 1 എന്ന  നമ്പറിൽ കേരളത്തിൽ   ആദ്യമായി   രജിസ്റ്റർ   ചെയ്ത   ഈ കാർ  ഇന്ന് അതേ  നമ്പറോടെ നമുക്ക് കാണുവാൻ ഭാഗ്യമില്ലാതായി.   ഇപ്പോൾ NSJ 269  എന്ന   യുകെ  നമ്പറുമായാണ്   ഈ കാർ ഓടുന്നത്.   ഇത്രയും  വർഷങ്ങളായിട്ടും   പല  തലമുറകൾ   ഉപയോഗിച്ചിട്ടും    ഇന്നും  ഈ കാർ ഇംഗ്ലണ്ടിലെ വീഥികളിലൂടെ  യാതൊരു   തളർച്ചയുമില്ലാതെ   ഓടുന്നു.

—————————————————————————————————————————————————-

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!