ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന് ഞായറാഴ്ച 80 വയസ്

by | Jun 13, 2020 | History | 0 comments

ആലുവ  മാർത്താണ്ഡ വർമ്മ  പാലത്തിന്  ഞായറാഴ്ച  80  വയസ്  തികയും.  1940  ജൂൺ  14ന്  തുറന്ന പാലം  ഇപ്പോഴും  പെരിയാറിന്  കുറുകെ  കേടുപാടുകളില്ലാതെ  മദ്ധ്യകേരളത്തിന്റെ  ലാന്റ് മാർക്കായി   തലയുയർത്തി  നിൽക്കുകയാണ്.  മലബാറിൽ  നിന്നും  തിരുവിതാംകൂറിലേക്കുള്ള പുതിയ  വഴി  എന്ന  നിലയിൽ  ഈ പാലം തിരുവിതാംകൂർ  ഇളയരാജാവ്  മാർത്താണ്ഡവർമ്മയാണ്  ഗതാഗതത്തിനായി   തുറന്നുകൊടുത്തത്.

തിരുകൊച്ചിയിലെ  ആദ്യ  ആർച്ച്  പാലമായിരുന്നു  മാർത്താണ്ഡവർമ്മപ്പാലം.  എട്ട്  ലക്ഷം  രൂപ ചെലവിൽ  മൂന്ന്  വർഷം  കൊണ്ടായിരുന്നു  നിർമാണം.  അഞ്ചര  മീറ്റർ  വീതിയും  141മീറ്റർ നീളവുമുള്ള  പാലത്തിൽ  മൂന്ന്  വീതം  ആർച്ചുകളാണ്  ഇരുഭാഗത്തുമായി  തീർത്തത്.

തിരുവിതാംകൂർ  നാട്ടുരാജ്യത്തിന്റെ  ചിഹ്നം  ഇപ്പോഴും  ശിലാഫലകത്തിലുണ്ട്.  ചീഫ് എൻജിനീയർമാരായിരുന്ന  ബ്രിട്ടീഷുകാരൻ  ജി.ബി.എസ്.  ട്രസ്‌കോട്ട്, എം.എസ്.  ദുരൈസ്വാമി എന്നിവരുടെ   മേൽനോട്ടത്തിൽ  ജെ.ബി ഗാമൺ  ആൻഡ്  കമ്പനിയാണ്  പാലം നിർമ്മിച്ചത്.

പാലത്തിന്റെ  ഡക്കിനു  താഴെ  ആറിടങ്ങളിലായി  ഇറ്റലിയിൽ  നിന്ന്  ഇറക്കുമതി  ചെയ്ത ഭീമാകാരമായ  സ്പ്രിങ്ങുകൾ  കോൺക്രീറ്റ്  പെട്ടികളിലാക്കിയ  ‘ഷോക്ക്  അബ്‌സോർബിംഗ്  സിസ്റ്റം’ സ്ഥാപിച്ചിട്ടുണ്ട്.  അതിപ്പോഴും  പ്രവർത്തിക്കുന്നുണ്ട്.  കരിങ്കൽപാളികൾ  കൊണ്ടാണ്  പാലത്തിന്റെ തൂണുകൾ.

മാർത്താണ്ഡ  വർമ്മ പാലത്തിന്റെ  അതേമാതൃകയിൽ  വർഷങ്ങൾക്ക്  ശേഷം  തൊട്ടടുത്ത്  മറ്റൊരു പാലം  കൂടി നിർമ്മിച്ചു.  അതാണ്  മംഗലപ്പുഴ  പാലം. ദേശീയപാതയിൽ  തരിക്കേറിയതോടെ രണ്ടിടത്തും  സമാന്തര  പാലങ്ങൾ  നിർമ്മിച്ചപ്പോൾ  മാർത്താണ്ഡവർമ്മ  പാലത്തിന്റെ സമാന്തരപ്പാലം  ആർച്ച്  പാലമായിത്തന്നെയാണ്  നിർമ്മിച്ചത്.

മാർത്താണ്ഡവർമ്മ  പാലം  നിർമ്മാണത്തിനിടെയുണ്ടായ  അപകടത്തിൽ  മരണപ്പെട്ടത്  11 പേരാണ്. മണ്ണിടിച്ചിലിൽപ്പെട്ട  12  പേരിൽ  രക്ഷപ്പെട്ടത്  ഒരാൾ മാത്രം.  തോട്ടക്കാട്ടുകര  താണിപ്പിള്ളി  വീട്ടിൽ തൊമ്മി.  2004ൽ  ഇദ്ദേഹവും മരിച്ചു.  മരിച്ചവരെല്ലാം  ആലുവ സ്വദേശികളായ  20  വയസിൽ താഴെ പ്രായമുള്ളവർ.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!