ക്ഷേത്ര ഭൂമികൾ പാട്ടത്തിന് കൊടുക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം : എൻ ശശികുമാർ .

by | Jun 25, 2021 | Uncategorized | 0 comments

എറണാകുളം :  ദേവസ്വം  വക ഭൂമികൾ പാട്ടത്തിന് നൽകുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ടെമ്പിൾ  കാരാഴ്മ   എംപ്ലോയിസ് യൂണിയൻ [ സ്വതന്ത്ര ]  ജനറൽ സെക്രട്ടറി തൃശ്ച്ചാറ്റുകുളം  എൻ  ശശികുമാർ  ആവശ്യപ്പെട്ടു . അന്യാധീനപ്പെട്ട ഭൂമികൾ തിരിച്ചുപിടിയ്ക്കുവാൻ   കഴിയാതെയിരിക്കുന്ന  സാഹചര്യത്തിൽ വീണ്ടും സമാന രീതിയിലുള്ള  പ്രവർത്തനത്തിലേയ്ക്ക്   തിരിയുന്നത് നല്ല  ഉദ്ദേശത്തോടെ  ആണെന്ന്  ചിന്തിക്കുവാൻ വയ്യ . ബോർഡോ വകുപ്പോ  നഷ്ടപെട്ട  ഭൂമികൾ  തിരിച്ചുപിടിയ്ക്കുവാനുള്ള  നടപടികൾ  സ്വീകരിയ്ക്കുവാൻ  പരാജയപ്പെടുന്ന  അവസ്ഥയാണ്  നിലനിൽക്കുന്നത് . കൊച്ചി തിരുവിതാംകൂർ   മലബാർ  ദേവസ്വം  വക  ഭൂമികൾ ലാൻഡ് ബാങ്ക് രൂപീകരിച്ചുകൊണ്ട് സംരക്ഷിക്കുവാൻ   ബന്ധപ്പെട്ടവർ   തയ്യാറാകണം .ബോർഡ്  ഹിന്ദു വിരുദ്ധത ഉപേക്ഷിക്കണം . ക്ഷേത്ര വിശ്വാസികളായ   ഹിന്ദുസംഘടനകളുടെ  പദ്ധതികൾ  സ്വീകരിയ്ക്കുവാനും കൂട്ടായി നടപ്പിലാക്കുവാനും  ബോർഡ്  തയ്യാറാകണം . അതിനായുള്ള  പ്രത്യക  നയം രൂപീകരിക്കേണ്ടതുണ്ട് . ഹിന്ദു  സംഘടനകളുടെ  അഭിപ്രായങ്ങൾ  തേടുകയും  ചർച്ചകൾ നടത്തുകയും  വേണം .  അല്ലാതെയുള്ള   ഏകപക്ഷീയ  പ്രവർത്തികൾ  അംഗീകരിക്കുക വയ്യ .പ്രതിക്ഷേധാത്മകമായ   നിലപാടുകളാണ്  കാലങ്ങളായി  വകുപ്പ്  സ്വീകരിച്ചുവരുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!