കോറോണയുടെ മറവിൽ ദേവസ്വം കൊള്ള

by | May 18, 2020 | Spirituality | 0 comments

നെയ്യാറ്റിൻകര : കോറോണയുടെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വൻ അഴിമതിയിലേക്ക്. ഓരോ ക്ഷേത്രങ്ങളിലെയും ഉപയോഗശൂന്യമായ വിളക്കുകളും ഓട്ടു പാത്രങ്ങളും മറ്റും വിൽക്കുവാൻ ഓർഡർ ഇറക്കിയിരുന്നതായി അറിയുന്നു . എന്നാൽ ഈ ഓർഡറിന്റെ മറവിൽ നടക്കാൻ പോകുന്നത് വൻ അഴിമതിയെന്ന് ആരോപണങ്ങളുണ്ട് . നെയ്യാറ്റിൻകര ഗ്രൂപ്പിൽ വീരണകാവ് സബ്ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും ശേഹരിക്കുന്ന ഉപയോഗ ശൂന്യമായ വിളക്കുകൾ എന്നവകാശപ്പെടുന്നവയ്‌ക്കൊപ്പം ഒരു കേടുപാടുകളും സംഭവിക്കാത്ത പല വലുപ്പത്തിലുള്ള വിളക്കുകൾ ചാക്കുകളിലാക്കുന്നതായി വിശ്വാസികളുടെ പരാതികളുണ്ട് . നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പകൽ കൊള്ള തുടർന്നുവരുന്നതായാണ് പറയുന്നത് .അദ്ദേഹത്തിന് വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുള്ളതായി ആക്ഷേപമുണ്ട് . ഒരു ക്ഷേത്ര ഭരണസമിതികളെയും അറിയിക്കാതെയും വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്താതെയുമാണ് ദേവന്റെ മുതല് കക്കുന്നതെന്നാണ് വാർത്തകൾ പരക്കുന്നത് .

കാണിക്കയിടാനും വിളക്കും പൊട്ടും മാലയും നടക്കുവെയ്ക്കുവാൻ മാത്രം ഹിന്ദു സമൂഹം മതിയാകും.. ദേവന്റെ മുതലിനെയും ഭക്തരുടെ കാണിക്കയെയും ഭഗവാനിലേക്ക് ചാർത്തപ്പെടുന്ന സംഭാവനകളെയും പിന്നീട് എന്തു ചെയ്യുന്നുവെന്ന് ഭക്ത സമൂഹമോ അവരുടെ പ്രതിനിധികളായ ഉപദേശക സമിതികളെയോ ബോധ്യപ്പെടുത്തുവാനുള്ള സാമാന്യ മര്യാദപോലും കാണിക്കാതെ മുഗൾ സാമ്രാജ്യത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ഏകാധിപത്യഭരണ കൊള്ളക്കെതിരെ ഓരോ ഹൈന്ദവ ഭക്തരും ഒന്നിയ്ക്കണമെന്നും ഭക്തർ ആവശ്യപ്പെടുന്നു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!