മുഞ്ചിറ ഹിന്ദുമതമേലദ്ധ്യക്ഷൻ പുറത്ത് ; അര പോരാ എട്ടും കവർന്നെടുത്ത അധികാര മോഹം .

by | Sep 1, 2021 | Uncategorized | 0 comments

തിരുവിതാകൂർ  ലയനം തിരു -കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അന്നത്തെ മദ്രാസ്  സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും മൈസൂർ സംസ്ഥാനത്തിന്റെ ദക്ഷിണ കാനറ ജില്ലയിലെ കാസർഗോഡ്, ഹൊസ്ദുർഗ് താലൂക്കുകളും ചേർത്താണ് 1956 നവംബർ 1-ന് കേരളം രൂപീകരിച്ചത്.  പകരം തിരുവിതാംകൂറിലെ  തോവാളം, അഗസ്തീശ്വരം, കൽക്കുളം, വിളവക്കോട്  എന്നീ നാല് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപ്പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർക്കേണ്ടി വന്നു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിന്‌  നഷ്ടപെടുകയും ഗൂഡലൂർ  ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്തു.  അതോടെ അവിടങ്ങളിൽ താമസിയ്ക്കുന്ന സനാതനീയർ ഇന്നും ദുരിതമനുഭവിയ്ക്കുന്നു .  കുതിര ചെന്ന് കഴുതകൂട്ടത്തിൽ അകപ്പെട്ട അവസ്ഥയിലാണ് പലരും .

കേരളം രൂപീകൃതമാകുമ്പോൾ  ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് അഞ്ചു ജില്ലകൾ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. പറവൂർ ടി. കെ. നാരായണപിള്ള ,പട്ടംതാണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ ,ഇ. എം ശങ്കരൻ നമ്പുതിരിപ്പാട് , സി. കേശവൻ തുടങ്ങിയ ജനാതിപത്യ അഭിനവ രാജാക്കന്മാരും  ഒരുതരത്തിൽ  അല്ലെങ്കിൽ  മറ്റൊരു തരത്തിൽ  ഇതിനൊക്കെ കാരണക്കാരാണ് . രാജഭരണം  അവസാനിപ്പിച്ചതോടെ  സനാതനീയ വിഭാഗം ഒന്നോടെ പെരുവഴിയിലായി . രാജഭരണത്തെ  അനുകൂലിച്ചിരുന്നുവെന്ന   കാരണത്താൽ രാഷ്ട്രീയക്കാർക്കും  ശത്രുതയായി . തിരുവിതാംകൂർ   രാജഭരണത്തോട്  കൂറും വിദേയത്വവും പുലർത്തിയിരുന്നവരെ  സംരക്ഷിയ്ക്കുന്ന  യാതൊന്നും  ലയനാനന്തരം  കൊട്ടാരം  ചെയ്തില്ല . യുദ്ധത്തടവുകാരോട്  കാട്ടുന്ന  ക്രൂരതയാണ് പിന്നീട് വന്ന നിവർത്തക സമുദായങ്ങൾക്ക്‌  മൃഗീയ ഭൂരിപക്ഷമുള്ള  സർക്കാരുകൾ  ചെയ്തുകൂട്ടിയത് .  ഭരണഘടനയിലെ  ആർട്ടിക്കിൾ പതിനാറ്  നാല് വളച്ചൊടിച്ചുകൊണ്ട്  സനാതനീയരെ  ഭരണത്തിൽ  നിന്നും ആട്ടിയോടിച്ചു . ഭൂപരിഷ്കരണം കൊണ്ടുവന്ന്   ഈ വിഭാഗത്തിന്റെ  ഭൂമികൾ മുഴുവൻ  കൈക്കലാക്കി . ആദ്യ മന്ത്രി സഭയിലെ  ഭൂരിപക്ഷ  നിയമങ്ങളും ഇവരുടെ  നട്ടെല്ലൊടിയ്ക്കും  വിധമായിരുന്നു . ഇതോക്കെ  ഇവർ അർഘിക്കുന്നതെന്ന  ഭാവമായിരുന്നു  തിരുവിതാംകൂർ  രാജാക്കന്മാർക്ക് . രാഷ്ട്രീയ  അധികാരങ്ങൾ  നഷ്ടപെട്ടുവെങ്കിലും ഒരു  പൗരനെന്ന നിലയിൽ എങ്കിലും ശബ്ദമുയർത്തുവാൻ  തുടർന്നിങ്ങോട്ട് തയ്യാറായില്ല . ആത്മീയ കാര്യങ്ങളിൽ  ഒരു ഹിന്ദു രാജ്യമെന്ന നിലയിൽ  തുടർന്നുവന്ന  ആചാര അനുഷ്ടാന സമ്പ്രദായങ്ങൾ സകലതും താറുമാറായി . തിരുവിതാംകൂറിന്റെ മത അധ്യക്ഷനായ പുഷ്പാഞ്ജലി സ്വാമിയാരുടെ മഠങ്ങൾ പോലും തകർന്ന് തരിപ്പിണമായി . ക്ഷേത്ര പ്രവേശന വിളംബരകാര്യത്തിൽ മുഞ്ചിറ സ്വാമിയാർക്ക് വിരുദ്ധമായ അഭിപ്രായം ഉണ്ടായിരുന്നു .തീവ്ര ഹിന്ദു സനാതന മത പണ്ഡിതനായിരുന്ന പുന്നശ്ശേരി നീലകണ്‌ഠ ശർമ്മയുടെ അഭിപ്രായം വരെ കൊട്ടാരം തള്ളിക്കളഞ്ഞു .

മുഞ്ചിറ ദേശവും അവിടത്തുകാരും അനാഥമായതിനു പിന്നിൽ തിരുവിതാംകൂർ ചിത്തിര മഹാരാജാവിന്റെയും  ചില രാഷ്ട്രീയ കോമരങ്ങളുടെയും  സ്ഥാപിത താത്പര്യങ്ങളാണ് . ശരിയായി അനേഷണം  നടത്തിയാൽ തിരുവിതാകൂറിന്റെ  ആചാര അനുഷ്ടാന സമ്പ്രദായങ്ങൾ താറുമാറായി കിടക്കുകയാണെന്ന്  മനസിലാക്കാം . ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള  തർക്കത്തിലും  കോടതിയിൽ പുഷ്പാഞ്ജലി  സ്വാമികളെ അവഗണിയ്ക്കുന്ന നിലപാടാണ്  കവടിയാർ കൊട്ടാരം  ചെയ്തിട്ടുള്ളത് . നേരെത്തെയുണ്ടായിരുന്ന  പുഷ്പാഞ്ജലി സ്വാമിയാർക്ക് മഠം  അനുവദിച്ചു  നൽകാതെയും  ഓണദിവസങ്ങളിൽ നിരാഹാരം നടത്തിയ പ്രശ്നത്തിൽ യഥാവിധി  ഇടപെടാതെയും ചിലരുടെ  രാഷ്ട്രീയ ഇടപെടലുകളിൽ  വഴിപ്പെട്ട് പകപോക്കൽ നടത്തുകയായിരുന്നു ചെയ്തത് . തിരുവിതാകൂർ രാജഭരണം  ശ്രീ പത്മനാഭ ക്ഷേത്രം കവർന്നെടുക്കുമുമ്പ്  എട്ടരയോഗത്തിലെ  അധ്യക്ഷനായിരുന്ന സ്വാമിയാർക്ക്  ഇപ്പോൾ ക്ഷേത്ര ഭരണത്തിൽ  യാതൊരു  പങ്കുമില്ല .രാഷ്ട്രീയ ഹിന്ദുക്കൾ ആത്മീയ  കാര്യങ്ങളിൽ  കടന്നുകയറ്റം നടത്തുമ്പോൾ  നിസ്സഹായരായി  നിൽക്കുകയാണ് മുൻ ഹിന്ദു രാജ്യത്തിൻറെ മതമേലദ്ധ്യക്ഷനും സ്വാമിയാർ  മഠങ്ങളും .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട നായിക വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ .1954 മെയ് 24 നാണ് ജനനം .1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു .ചലച്ചിത്രഛായാഗ്രാഹകൻ മധു...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

സംസ്ഥാനത്ത് 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകൾക്കായുള്ള പരിശീലനം 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും...

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

2024 മെയ് 16-ന് മഹാരാഷ്ട്ര തീരത്ത് അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന 'ജയ് മൽഹർ' എന്ന അഞ്ചംഗ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. മത്സ്യബന്ധനത്തിൽ ഒളിപ്പിച്ച ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ കണക്കിൽപ്പെടാത്ത ഡീസൽ. പരിശോധനയിൽ ചെറിയ അളവിൽ...

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

പുതുതായി നിയമിതനായ ഗവൺമെൻ്റിൻ്റെ ആദ്യ യോഗത്തിൽ മിഖായേൽ മിഷുട്ടിൻ അധ്യക്ഷനായി .. ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് യോഗം ആരംഭിച്ചു .അതേസമയം, ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. പ്രസിഡൻ്റും റഷ്യയിലെ ജനങ്ങളും നമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസൃതമായി സർക്കാർ ഉത്സാഹത്തോടെയും...

ടിപ്പണികളും സങ്കീർണമായ ചോദ്യങ്ങളും ചോദിക്കരുത് ; പിന്നോക്ക വിഭാഗ കമ്മീഷൻ

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി...

error: Content is protected !!