കൊല്ലം : രാജ്യത്തെ കാവിവല്‍ക്കരിക്കുന്നതിനുളള മോദി ഭരണകൂട നീക്കത്തിന്റെ പരീക്ഷണമാണ് ലക്ഷദ്വീപുകളിലെ നടപടികളെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍ അഭിപ്രായപ്പെട്ടു. കെ.പി.സി.സി. സംസ്‌കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ലക്ഷദ്വീപിലെ സാംസ്‌കാരിക അധിനിവേശത്തിനെതിരെ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് രാഷ്ട്രപതിക്ക് കത്ത് അയച്ചുകൊണ്ട് സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ഹെഡ്‌പോസ്റ്റോഫീസ്പടിക്കല്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര സാഹിതി നിയോജമകണ്ഡലം ചെയര്‍മാന്‍ എസ്.എം.ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. കാവി വല്‍ക്കരണത്തിന്റെ പരീക്ഷണ സ്ഥലമായ ലക്ഷദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന ജനാധിപത്യ ധ്വംസനം കണ്ടില്ലെന്ന് നടിച്ച് നാം മൗനം അവലംബിച്ചാല്‍ പദ്ധതി വിജയകരമായി എന്ന് ധരിച്ചുകൊണ്ട് രാജ്യവ്യാപകമായി ഇത് നടപ്പാക്കുവാനുളള തീരുമാനമാണ് മോദിയുടെയും അമിത്ഷായുടെയും. ഇതിനെതിരെ മതേതരവിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കെ.ജി.രവി, എല്‍.കെ.ശ്രീദേവി, എം.അന്‍സാര്‍, എന്‍.അജയകുമാര്‍, എന്‍.കൃഷ്ണകുമാര്‍, അഡ്വ.വി.ആര്‍.പ്രമോദ്, അഡ്വ.പി.ബാബുരാജന്‍, പുന്നൂര്‍ ശ്രീകുമാര്‍, വരവിള മനേഷ്, കുറുങ്ങപ്പളളി ശ്രീകുമാര്‍, ശ്രീകലാ ബിജു, മെഹര്‍ഷാദ്, കുഴിക്കോളി നൗഷാദ്, ബിപിന്‍രാജ്, നദീറ കാട്ടില്‍, ശോഭകുമാരി, അബ്ദുല്‍സലിം എന്നിവര്‍ സംസാരിച്ചു.
0 Comments