ഉള്ളൂർ തിരുവിതാംകൂറിലേ ഉന്നതാധികാരി …

by | Apr 9, 2020 | History | 0 comments

കാശി വിദ്യാപീഠം ബഹുമതിയും നൽകി ആദരിച്ചു.പ്രമുഖ കവിയും സാഹിത്യ ചരിത്രകാരൻ , സെൻസസ് ക്ലാർക്ക് ,  തഹസിൽദാർ , മജിസ്ട്രറ്റ് ,  മുൻസിഫ്‌ ,  സെക്രട്ടറി ,  ദിവാന്പെഷ്കാർ , റവന്യു കമ്മിഷണർ  എന്നീ ഉദ്യോഗങ്ങൾ  വഹിച്ചിരുന്ന  പണ്ഡിതനായ  മഹാകവി  ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 – 1949 ജൂൺ 15.)  ചങ്ങനാശ്ശേരിയിലെ  പെരുന്നയിൽ  താമരശ്ശേരി ഇല്ലത്താണ്  ജനിച്ചത്.  തിരുവനന്തപുരം  ഉള്ളൂർ  സ്വദേശിയായ  പിതാവ്സുബ്രഹ്മണ്യ അയ്യർ  ചങ്ങനാശ്ശേരിയിൽ  സ്കൂൾ അദ്ധ്യാപകനായിരുന്നു.അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ.  അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്   അമ്മയോടൊപ്പം അച്ഛന്റെ  നാടായ ഉള്ളൂരിലേക്കു താമസം മാറി.  കവി  എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ്  സെക്രട്ടറിയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ  പരമ്പരയിൽപ്പെട്ട  താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു.അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. പിതാവിന്റെ മരണം, പരമേശ്വരന്റെ  വിദ്യാഭ്യാസ  മോഹങ്ങളിൽ  കരിനിഴൽ  വീഴ്ത്തിയെങ്കിലും അമ്മയുടെ പ്രോത്സാഹനവും  സമർപ്പണവും  അദ്ദേഹത്തെ  ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി.ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം  ടൗൺ  സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്,  അസിസ്റ്റന്റ് സെക്രട്ടറി  എന്നീ ഔദ്യോഗിക  സ്ഥാനങ്ങൾ  വഹിച്ച   അദ്ദേഹം തിരുവതാംകൂറിലെ  ഇൻകം  ടാക്സ്  കമ്മീഷണറായി ഉയർന്നു . ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക  ചുമതലയും  വഹിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന  ഉള്ളൂർ.കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത്   അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം  “ഉജ്ജ്വല ശബ്ദാഢ്യൻ”  എന്ന പേരിലും  അറിയപ്പെടുന്നു.  എങ്കിലും ഇക്കാലത്ത് കേരള  സാഹിത്യചരിത്രത്തിന്റെ  കർത്താവ്  എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്.1937ൽ തിരുവിതാംകൂർ  രാജഭരണകൂടം  ഉള്ളൂരിന്  മഹാകവി  ബിരുദം നല്കി.  കൊച്ചി മഹാരാജാവ് ‘കവിതിലകൻ’  പട്ടവും  കാശിവിദ്യാപീഠം  ‘സാഹിത്യഭൂഷൺ’  ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല്പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ  വ്യവഹരിക്കപ്പെടുന്നു. ചരിത്രമുഹൂർത്തങ്ങൾ  കാവ്യഭാവനയ്ക്  ഉത്തേജനം നൽകി.1937 ൽ  തിരുവിതാംകൂർ  രാജഭരണകൂടം  ഉള്ളൂരിന്  മഹാകവി  ബിരുദം  സമ്മാനിച്ചു. കൊച്ചി  മഹാരാജാവ്  കവിതിലകൻ പട്ടം സമ്മാനിച്ചു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!