രോഗികളാകാൻ മനസില്ലെന്ന് തീരുമാനിച്ചാൽ  പച്ചക്കറി ഉത്പാദനം വർധിക്കും: മന്ത്രി പി. പ്രസാദ്

by | Jun 21, 2021 | Uncategorized | 0 comments

– ആലപ്പുഴ നഗരസഭയുടെ പൊന്നോണ തോട്ടത്തിൽ കൃഷിയിറക്കി

ആലപ്പുഴ: വിഷം ഭക്ഷിക്കാനും രോഗികളാകാനും മനസില്ലെന്ന് മലയാളി തീരുമാനിച്ചാൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ വൻ വർദ്ധന ഉണ്ടാകുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ നഗരസഭയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പൊന്നോണ തോട്ടത്തിലെ പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറി വിപണി ഉണരുന്ന സമയമാണ് ഓണക്കാലം. പുറത്തുനിന്ന് വരുന്ന പച്ചക്കറികളിൽ നല്ലൊരു ശതമാനം വിഷം കലർന്നതാണ്. വിഷം കലർന്ന ഭക്ഷണം ഒഴിവാക്കാനാവശ്യമായ ഇടപെടലുകൾ സർക്കാരും കൃഷിവകുപ്പും ചേർന്ന് നടപ്പാക്കുന്നുണ്ട്. ഐ.സി.എം.ആർ. പഠനങ്ങൾ അനുസരിച്ച് ഒരു ദിവസം ഒരാൾ ശരാശരി 300 ഗ്രാം പച്ചക്കറികൾ കഴിക്കണമെന്നാണ്. എന്നാൽ മലയാളികൾ 160 ഗ്രാം പച്ചക്കറി മാത്രമാണ് കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ പോഷക മൂല്യങ്ങൾ ലഭിക്കാത്തതും വിഷം കലർന്ന പച്ചക്കറി കഴിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും മറികടക്കുന്നതിനായി കിടപ്പുരോഗികൾ ഒഴികെ എല്ലാവരും ദിവസവും അര മണിക്കൂറെങ്കിലും കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 99 ശതമാനം ആളുകൾക്കും ഇതു സാധിക്കും. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നിട്ട് ഇറങ്ങണമെന്നും കൃഷിവകുപ്പും സർക്കാരും വേണ്ട സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ ഓഫീസ് അങ്കണത്തിനു സമീപത്തെ ഒരേക്കർ പുരയിടമാണ് കൃഷിക്കായി ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നഗരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നഗരസഭയുടെ നേതൃത്വത്തിൽ മാതൃക തോട്ടം ഒരുക്കുന്നത്. ജൈവ വള പ്രയോഗവും ജൈവ കീടനാശിനിയും തുള്ളി നനയും ഉപയോഗിച്ചാണ് കൃഷി. ഇവിടത്തെ കൃഷിയുടെ ചിലവ് നഗരസഭാംഗങ്ങളും ജീവനക്കാരും തൊഴിലാളികളും ചേർന്നാണ് വഹിക്കുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉത്പ്പാദന മേഖലയിലെ പ്രധാന ഇനമാണ് കരകൃഷി. 52 വാർഡുകളിലും തോട്ടങ്ങളാരംഭിക്കുകയാണ് ലക്ഷ്യം.

എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ പരിധിയിലെ മികച്ച കർഷകരെ എ.എം. ആരിഫ് എം.പി. ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള വിത്തുവിതരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു. ആലപ്പുഴ നഗരസഭ ജീവനക്കാരൻ എച്ച്. നവാസ് ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സർവീസ് അവസാനിക്കുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന്റെ രേഖ കൃഷിമന്ത്രിക്കു കൈമാറി.

നഗരസഭാധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. വിനീത, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ സെക്രട്ടറി ബി. നീതുലാൽ, എ.എഫ്.ഓ. സീതാരാമൻ, നഗരസഭ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!