തിരുവനന്തപുരം : കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം 2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പിന്റെ മാനദണ്ഡങ്ങളായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും നിയന്ത്രണങ്ങളോടെ മാത്രമേ ഹാളിൽ പ്രവേശനം അനുവദിക്കൂ. നറുക്കെടുപ്പ് ഹാളിൽ ഒരു സമയം 30 പേരിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം ഉണ്ടാവില്ല. ഓരോ പഞ്ചായത്തിലേയും അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാം. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. നറുക്കെടുപ്പ് ഹാളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം. കണ്ടെയിൻമെന്റ് സോണിലുള്ളവർക്കും, ക്വാറന്റീനിൽ ഉള്ളവർക്കും ഹാളിൽ പ്രവേശനം അനുവദിക്കില്ല. നറുക്കെടുപ്പിന്റെ തിയതിയും സമയവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments