കോവിഡ് 19: വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

by | Jun 16, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കുന്ന നോട്ടീസ് ബോർഡ് മുൻവശത്തായി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. അനാവശ്യ സ്പർശനം ഒഴിവാക്കണം. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. 10 വയസ്സിന് താഴെയുളള കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുളളവരും ദൂർബലരും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ  നിർദ്ദേശങ്ങൾ നോട്ടീസ് ബോർഡിലുണ്ടാകണം. ലഭ്യമായ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയം സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിക്കണം. പ്രവേശന കവാടത്തിനടുത്ത് തന്നെ കൈ ശുചിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.

തിരക്ക് ഒഴിവാക്കാൻ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ക്യൂ സംവിധാനം അല്ലെങ്കിൽ മുൻകൂർ അപ്പോയിന്റ്‌മെന്റ് നടപ്പാക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ആശയ വിനിമയം നടത്തുന്നതിന് കണ്ണാടി /സുതാര്യമായ ഫൈബർ സ്‌ക്രീനുകൾ ഉപയോഗിക്കുക. വായു സഞ്ചാരം ഉറപ്പാക്കണം. എ.സി ഉപയോഗിക്കുന്നെങ്കിൽ മണിക്കൂറിൽ ആറ് എയർ കറന്റ് എക്‌സേഞ്ചുകളെങ്കിലും ഉറപ്പാക്കുകയും മുറിക്കുളളിലെ താപനില 24 ഡിഗ്രി സെൽഷ്യസിലും അന്തരീക്ഷാർദ്രത 40 മുതൽ 70 ശതമാനം വരെ ആയും നിലനിർത്തുന്ന വിധത്തിലും പ്രവർത്തിപ്പിക്കണം. ശുചിമുറി, അടുക്കള എന്നിവയിലുളള എക്‌സ്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിക്കണം. തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുളള ജീവനക്കാർ ജോലിയിൽ നിന്നും വിട്ടുനിൽക്കണം. ജീവനക്കാർക്ക് രോാഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പ് വരുത്തണം. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം. രോഗലക്ഷണങ്ങളുളളവർക്ക് ദിശയുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തേടാം. കൂടുതൽ സ്പർശനമേൽക്കുന്ന വാതിൽ പടികൾ, കൗണ്ടറുകൾ, മേശകൾ, കസേരകളുടെ കൈപ്പിടികൾ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ച് ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കണം. പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയാഗിച്ച് വിരലുകൾ നനച്ച് പണം എണ്ണരുത്. ഡിജിറ്റൽ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കണം. ലിഫ്റ്റുകൾ പരമാവധി ഒഴിവാക്കുക. കുടിവൈളളം, ചായ, കാപ്പി തുടങ്ങിയ പാനീയം വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിൾ കപ്പുകൾ ഉപയോഗിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!