T നസിറുദ്ധീനോട് കാട്ടിയത് ധിക്കാരസമീപനം ; മൻസൂറലി താമരശ്ശേരി

by | May 13, 2020 | Uncategorized | 0 comments

കോഴിക്കോട് : ഇന്നലെ മിഠായിതെരുവിൽ വെച്ച് കട തുറന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച സംസ്ഥാന പ്രസിഡന്റ്‌ T നസിറുദ്ധീനെ പിടിച്ചു തള്ളുകയും അധിക്ഷേപിക്കുകയും ചെയ്ത നടപടി കേരളത്തിലെ മുഴുവൻ വ്യാപാര സമൂഹത്തിന്റെയും അഭിമാനം ചോദ്യം ചെയ്യുന്നതാണെന്ന് KVVES യൂത്ത് വിംഗ് ജ. സെക്രട്ടറി . ഈ അഭിമാനക്ഷതം നാം തിരിച്ചറിയണമെങ്കിൽ ആദ്യം T നസിറുദ്ധീൻ ആരാണെന്ന് തിരിച്ചറിയാനും ഉൾക്കൊള്ളാനും വ്യാപാരി സമൂഹത്തിന് കഴിയണം. കച്ചവടം ചെയ്തു ജീവിക്കുന്ന കേരളത്തിലെ 10 ലക്ഷത്തോളം വരുന്ന കച്ചവടക്കാരന്റെ പ്രധിനിധിയും പ്രതീകവുമാണ് അദ്ദേഹം . ആ പ്രതീകത്തെയാണ് കേവലം സി ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അപമാനിച്ചത്.

പ്രായം തളർത്തുന്ന അവശതകൾക്കിടയിലും T നസീറുദ്ധീൻ കട തുറക്കാൻ പോയത് കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാനല്ല. കേരളത്തിലെ കച്ചവട സമൂഹം 2 മാസത്തോളം കടയടച്ചു വീട്ടിലിരുന്നിട്ടും ഒരു ആശ്വാസമായി ഇവിടുത്തെ സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പ്രധിനിധികളുടെയോ ഭാഗത്തു നിന്നും ഒരു നടപടി പോലും ഇല്ലാതിരുന്നപ്പോൾ പ്രതീകാത്മക സമരം ചെയ്ത് ഈ നാട്ടിലെ ഭരണ കർത്താക്കളുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കാനാണ്. അത് മനസ്സിലാക്കാതെ T നസീറുദ്ധീൻ എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ നടപടിയെയും വിമർശിക്കുകയും ഇന്നലത്തെ സംഭവം പബ്ലിസിറ്റിക്ക് വേണ്ടി അദ്ദേഹം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണ് എന്ന് വരെ ആക്ഷേപിക്കുകയും ചെയ്യുന്ന വ്യാപാരി സുഹൃത്തുക്കളെ കണ്ടു. അദ്ദേഹം ആരെയും അറിയിക്കാതെ സ്വകാര്യമായി കട തുറന്നു കച്ചവടം ചെയ്തു ലാഭവുമായി വീട്ടിൽ പോയാൽ പ്രധിഷേധം ആരെങ്കിലും മുഖവിലക്കെടുക്കുമായിരുന്നോ…. അത് മനസ്സിലാക്കാതെ അദ്ദേഹത്തെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ മലർന്നു കിടന്നു തുപ്പുകയാണ്. പെട്ടെന്നുണ്ടായ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ ഒരു കാലത്ത് കച്ചവടക്കാരന്റെ മേൽ ഉണ്ടായിട്ടുള്ള കടന്നു കയറ്റങ്ങൾക്കെതിരെ വിരൽ ചൂണ്ടി ഗർജ്ജിച്ച ആ മനുഷ്യൻ ഒന്ന് പതറി പോയിട്ടുണ്ടാകാം….

70 വയസിനു മുകളിൽ പ്രായവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുമുള്ള ഒരു വ്യക്തിയും, കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന, ഒന്നിച്ചു നിന്നാൽ ഈ സംസ്ഥാനത്തിന്റെ ഭരണം പോലും നിശ്ചയിക്കാൻ മാത്രം അംഗബലമുള്ള, കച്ചവടക്കാരും കടയിലെ ജോലിക്കാരുമടക്കമുള്ള ഒരു വിഭാഗത്തിന്റെ ശബ്ദവുമായ ഒരാളോട് പെരുമാറേണ്ട രീതിയാണോ ആ ഉദ്യോഗസ്ഥന്റെ ഭാഗത്ത്‌ നിന്നുണ്ടായത്?കേരളത്തിലെ ഏതെങ്കിലും ഒരു ഈർക്കിൾ പാർട്ടിയുടേയോ മത, ജാതി, സംഘടനകളുടെയോ ഒരു സംസ്ഥാന നേതാവിനോട് ഒരുദ്യോഗസ്ഥൻ ഇങ്ങനെ മോശമായി പെരുമാറുമോ…. പ്രതീകാത്മകമായ ആ സമരത്തിൽ അങ്ങേയറ്റം മാന്യവും സമാധാന പരവുമായ അന്തരീക്ഷത്തിൽ ആവശ്യമായ രോഗപ്രതിരോധ മാർഗങ്ങളോടെ തികച്ചും ജനാധിപത്യ രീതിയിൽ ആണ് കട തുറന്നുള്ള പ്രധിഷേധം നടന്നത്. എന്നിട്ടും ധിക്കാരപരമായ സമീപനമാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് KVVES യൂത്ത് വിംഗ് ജ. സെക്രട്ടറി മൻസൂറലി താമരശ്ശേരി ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു .

വരും ദിവസങ്ങളിൽ സംഘടനാ തലത്തിൽ ഈ അപമാനത്തിനെതിരെ പ്രതിഷേധ പരിപാടികൾ ഉയർന്നു വന്നേക്കാം.ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ അത്തരം പ്രതിഷേധങ്ങൾക്ക് പരിമിതികൾ ഉണ്ട്. ഈ സാഹചര്യത്തിൽ കടയടച്ചും ലോക്ക് ഡൌൺ നിയമങ്ങളെ വെല്ലു വിളിച്ചുമുള്ള സംഘടനാ പ്രതിഷേധങ്ങൾ പൊതു സമൂഹത്തിന്റെ മുൻപിൽ വിമർശിക്കപ്പെടുകയും ചെയ്യും .എന്നാൽ നമുക്ക് ഓരോ വ്യക്തിക്കും സാധ്യമായ മാധ്യമങ്ങളിൽ കൂടിയും മറ്റു സംവിധാനങ്ങളിൽ കൂടിയും പ്രതികരിക്കാനും നമ്മുടെ അഭിമാനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി എടുപ്പിക്കാനും കഴിയും. ഇന്ന് നാം പ്രതികരിച്ചില്ലെങ്കിൽ നാളെ നമുക്ക് വേണ്ടി സംസാരിക്കാൻ മറ്റൊരു നസീറുദ്ധീനോ അല്ലെങ്കിൽ സംഘടനകളോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ ഉണ്ടാവില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ ഇന്ന് നാം കച്ചവടത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങൾക്കെല്ലാം മുകളിൽ സർക്കാരും ഉദ്യോഗസ്ഥന്മാരും നിരങ്ങിത്തുടങ്ങും.സംഘടനയിൽ മെമ്പർഷിപ്പ് എടുത്തത് കൊണ്ടോ വരമ്പിന്റെ മുകളിൽ കയറി നിന്ന് വിമർശിച്ചത് കൊണ്ടോ സംഘടനക്ക് ശക്തിയും ബഹുമാനവും ആർജ്ജിച്ചെടുക്കാൻ കഴിയില്ല. ആവശ്യമായ സമയത്ത് പിന്തുണ കൊടുക്കുകയും കൂടെ നിൽക്കുകയും വേണം. ആ ശക്തിയും ബഹുമാനവും നമുക്ക് തന്നെ അനുഭവിക്കാനുള്ളതാണ്. അതാണ് നമുക്കും നമ്മുടെ തൊഴിലിനും സമൂഹത്തിലുള്ള സ്ഥാനവും.

ഇന്നലെ അപമാനിക്കപ്പെട്ടത് ഞാനും നിങ്ങളുമാണ്. അത് കൊണ്ട് മുഖത്തേറ്റ അടിക്ക് തിരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം സംഘടനക്ക് മാത്രമല്ല . ഈ അപമാനത്തിനെതിരെ പ്രതികരിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ മുഖത്തെ മാസ്കിന്റെ കൂടെ തലയിൽ കൂടി ഒരു മുണ്ട് കൂടി ഇട്ട് പുറത്തിറങ്ങുകയാണ് എനിക്കും നിങ്ങൾക്കും നല്ല തെന്ന് ശക്തമായ സ്വരത്തിൽ വ്യാപാരി വ്യവസായി സമൂഹത്തോട് KVVES യൂത്ത് വിംഗ് ജ. സെക്രട്ടറി മൻസൂറലി താമരശ്ശേരി ആഹ്വനം ചെയ്തു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!