എൻ.വി. കൃഷ്ണവാരിയർ – ജന്മദിനം

by | May 13, 2020 | History | 0 comments

എൻ.വി. കൃഷ്ണവാരിയർ

മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.

ജീവിതരേഖ

1916 മെയ് 13-ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ്‌ എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം’ എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. . ആദ്യ കവിതാസമാഹാരമായ “നീണ്ടകവിതകൾ” 1948 ൽ പ്രസിദ്ധീകരിച്ചു. “ഗാന്ധിയും ഗോഡ്‌സേയും” എന്ന കവിതാസമാഹാരത്തിനും “വള്ളത്തോളിന്റെ കാവ്യശില്പം” എന്ന നിരൂപണഗ്രന്ഥത്തിനും “വെല്ലുവിളികൾ പ്രതികരണങ്ങൾ” എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന്‌ കൃഷ്ണവാരിയർ അന്തരിച്ചു.

വിവിധസമിതികളിലെ അംഗത്വം
മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ
കേരള സാഹിത്യ അക്കാദമി അംഗം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം
സമസ്തകേരള സാഹിത്യപരിഷത്ത് അധ്യക്ഷൻ
ജ്ഞാനപീഠം പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കൺവീനർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറർ
കേരള പത്രപ്രവർത്തക യൂനിയൻ അധ്യക്ഷൻ
നാഷണൽ ബുക് കൗൺസിൽ അംഗം
കേരള ഗ്രന്ഥശാലാ സംഘം പ്രവർത്തക സമിതി അംഗം
മലയാളം ലക്സിക്കൻ എഡിറ്റോറിയൽ കമ്മിറ്റി അംഗം
കലാമണ്ഡലം പാഠോപദേശകസമിതി അംഗം
സംസ്കൃത കമ്മറ്റി (കേരള സർക്കാർ)ചെയർമാൻ
തിരുവിതാംകൂർ സർവകലാശാലാ സെനെറ്റ് മെംബർ
കേരള സർവകലാശാലാ സെനെറ്റ് മെംബർ
കേന്ദ്ര ഗവണ്മെന്റിന്റെ എമിരിറ്റസ് ഫെലോ
കേരള സർവകലാശാലാ ബി ഒ എസ് അംഗം
വിവിധ അക്കാദമിക് കൗൺസിലുകളിൽ അംഗത്വം

പ്രധാന കൃതികൾ

കവിതകൾ

എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം)
അകം കവിതകൾ
അക്ഷരം പഠിക്കുവിൻ
എൻ വിയുടെ കൃതികൾ
കാവ്യകൗതുകം
കാളിദാസന്റെ സിംഹാസനം
നീണ്ടകവിതകൾ
കുറേക്കൂടി നീണ്ട കവിതകൾ

കൊച്ചുതൊമ്മൻ
പുഴകൾ
രക്തസാക്ഷി
തീവണ്ടിയിലെ പാട്ട്
വിദ്യാപതി
ഗാന്ധിയും ഗോഡ്‌സേയും
ചാട്ടവാർ
ചിത്രാംഗദ (ആട്ടക്കഥ)
ബുദ്ധചരിതം(ആട്ടക്കഥ)
വെള്ളപ്പൊക്കം

ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ

എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ

എൻ വിയുടെ സാഹിത്യ വിമർശനം
വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം)
വെല്ലുവിളികൾ പ്രതികരണങ്ങൾ
മനനങ്ങൾ നിഗമനങ്ങൾ
വീക്ഷണങ്ങൾ വിമർശങ്ങൾ
അന്വേഷണങ്ങൾ,കണ്ടെത്തലുകൾ
ആദരാഞ്ജലികൾ
പരിപ്രേക്ഷ്യം
പ്രശ്നങ്ങൾ,പഠനങ്ങൾ
ഭൂമിയുടെ രസതന്ത്രം
മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ
വിചിന്തനങ്ങൾ വിശദീകരണങ്ങൾ
വ്യക്തിചിത്രങ്ങൾ
സമസ്യകൾ സമാധാനങ്ങൾ
സമാകലനം
സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ
സ്മൃതിചിത്രങ്ങൾ
ഹൃദയത്തിന്റെ വാതായനങ്ങൾ
A History of Malayalam (English

യാത്രാവിവരണം

അമേരിക്കയിലൂടെ
ഉണരുന്ന ഉത്തരേന്ത്യ
പുതിയ ചിന്ത സോവിയറ്റ് യൂണിയനിൽ

നാടകങ്ങൾ

അസതി
എൻ വിയുടെ നാടകങ്ങൾ
വാസ്കോഡെഗാമയും മറ്റ് മൂന്നു നാടകങ്ങളും
വീരരവിവർമ്മ ചക്രവർത്തി
ബാലസാഹിത്യം
ജാലവിദ്യ
ലേഖനകല

വിവർ‍ത്തനങ്ങൾ

ഏഴു ജർമ്മൻ കഥകൾ
ഗാന്ധിയുടെ വിദ്യാർത്ഥി ജീവിതം
ദേവദാസൻ
മന്ത്രവിദ്യ
സുമതി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!