സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

by | Feb 26, 2024 | Latest | 0 comments

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും .ഇതിനായുള്ള ചില ആലോചനകൾ മാസങ്ങളായി നടന്നുവരുന്നതായി പറയുന്നുണ്ട് .തിരുവനന്തപുരത്തെ ഒരു പ്രമുഖ നായർനേതാവ് പൂർണ്ണപിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അറിയുന്നു .നായർ സമുദായത്തിന്റെ വോട്ടുകൾ ഉറപ്പിക്കാൻ കഴിയുമെന്ന ഉറപ്പാണുള്ളത് . കഴിഞ്ഞ ദിവസങ്ങളിൽ കവടിയാർ കൊട്ടാരത്തിൽ നാല്പത്തിഒന്ന് ദിവസങ്ങൾ നീണ്ടുനിന്ന ശ്രീ ചക്ര പൂജ നടന്നിരുന്നു.അത് തിരഞ്ഞെടുപ്പ് അങ്കത്തിൽ വിജയം ലഭിക്കുന്നതിനാണെന്നാണ് അറിയുന്നത് .മുൻപ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടതിക്കേസ് നിലനിന്ന സമയത്തും ഇതുപോലെ പൂജ നടത്തിയിരുന്നു .ഉത്തരേന്ത്യയിലെ പ്രമുഖ രാജവംശം ഇതിനായി ഇടപെട്ടതായി പറയുന്നുണ്ട് . രാജഭരണം അവസാനിച്ചതിന് ശേഷം ജനാധിപത്യത്തിലേക്ക് കേരളത്തിൽ ആരുംതന്നെ മുന്നോട്ട് വന്നിട്ടില്ലെങ്കിലുംഭാരതത്തിൻറെ മറ്റു രാജവംശങ്ങളുടെ സ്ഥിതി വിഭിന്നമാണ്‌ .കേരളത്തിലെ രാജവംശങ്ങൾക്ക് ഇടത്-വലത് മുന്നണികളിൽ നിന്ന് നേരിട്ട അവഗണനയും പരിഹാസവും ചെറുതല്ലാത്ത മുറിവ് ഉണ്ടാക്കിയിട്ടുണ്ട് .ജാതിപരമായ എണ്ണത്തിൽ കുറവെങ്കിലും രാജവാഴ്ച പോയെങ്കിലും ജനാധിപത്യ ഭരണസംവിധാനത്തിൽ രാഷ്ട്രീയക്കാരുടെ ദുര്ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ ജനാധിപത്യത്തിലേക്ക് തിരുവിതാംകൂർ രാജവംശം മുന്നോട്ട് വന്നാൽ പുറകെ കേരളത്തിലെ മറ്റു വംശങ്ങളും നാടുവാഴി തലമുറകളും രംഗത്ത് വരാനുള്ള സാഹചര്യം വളരെ കൂടുതലാണ് .കേരളത്തിലേ ഇടത് വലത് മുന്നണികൾ തങ്ങളുടെ നിലനിൽപ്പിനായി രാജഭരണത്തെയും രാജാവിനെയും പരസ്യമായി ആക്ഷേപിക്കുന്ന പ്രവണതയുണ്ട് .അവഹേളനങ്ങളിൽ മനംമടുത്തവർ തിരിച്ചടിക്കാൻ സാഹചര്യം സൃഷ്ടിച്ചാൽ അത് പത്മനാഭൻറെ മണ്ണിൽ താമര വിരിയുമെന്നതിന് തർക്കമില്ല .സദാസമയം ഹിന്ദുത്വം പറയുന്ന രാഷ്ട്രീയ പാർട്ടിയായ ബിജെപി യ്ക്ക് ശബരിമലയിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല .അവിടെ നായർ സർവീസ് സൊസൈറ്റിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിരുന്നു .ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയമപരമായി വിജയം വരിച്ച ചരിത്രമുണ്ട് കവടിയാർ കൊട്ടാരത്തിന് .അതുമാത്രമല്ല ,കേരളത്തിലെ ശങ്കര മഠങ്ങളിലും കന്യാകുമാരി ജിലയിൽ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലും ഇപ്പോഴും നിയമപരമായി അധികാര അവകാശങ്ങളുണ്ട് തിരുവിതാംകൂർ രാജവംശത്തിന് .അതായത് സനാതന ഹിന്തുത്വത്തിൻെറ അടിത്തറ ഇപ്പോഴും കവടിയാർ കൊട്ടാരത്തിൻറെ കേന്ദ്ര സ്ഥാനത്താണ് .സനാതനാ ഹിന്ദുക്കളുടെ ഇടയിൽ വലിയ സ്വാധീനമുണ്ട് തിരുവിതാംകൂർ രാജവംശത്തിന് .ഇതൊന്നും ഹിന്ദു പാർട്ടിയെന്ന് അറിയപ്പെടുന്ന ബിജെപി യ്ക്ക് കേരളത്തിൽ നാളിതുവരെ നേടിയെടുക്കാൻ കഴിയാത്തതാണ് .കവടിയാർ കൊട്ടാരത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഉണ്ടായാൽ നായർ സർവീസ് സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയുണ്ടാകും . അങ്ങനെവന്നാൽ ജയം ഉറപ്പാണ് .ഇങ്ങനെ സംഭവിച്ചാൽ ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം തിരുവനന്തപുരം പാർലമെൻറ് മണ്ഡലമാകും  .എൻ എസ് എസ് നും ബിജെപി യിലെ ഒരു വിഭാഗത്തിനും ഘടകകഷികൾക്കും താത്പര്യമില്ലാത്ത സുരേഷ് ഗോപി കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ശതമാനം കൂടാനാണ് സാദ്ധ്യത .കേരള രാഷ്ട്രീയ ചരിത്രത്തിൽ മാത്രമല്ല .ബിജെപിയുടെ ചരിത്രത്തിൽ തന്നെ കാര്യമായ മാറ്റമുണ്ടാകാവുന്ന സാധ്യതയാണ് ഇതിലൂടെ ഉണ്ടാകുക.എന്നാൽ ഈ കാര്യത്തിൽ ആശങ്കയുണ്ടാവുന്ന രാഷ്ട്രീയ, ജാതി വിഭാഗങ്ങളുണ്ട് എസ് എൻ ഡി പി പരസ്യമായിട്ടല്ലങ്കിലും ശക്തമായി പാരവയ്ക്കുമെന്നതിൽ തർക്കമില്ല .ഘടകകക്ഷിയെന്ന നിലയിൽ നാളിതുവരെ ബിജെപിയ്ക്ക് പടവലങ്ങയുടെ വളർച്ച സമ്മാനിച്ച ബിഡിജെഎസ് ജാതി കുത്തിത്തിരുപ്പ് പുറത്തെടുക്കാൻ സാധ്യതയുണ്ട് .ഇടതുപക്ഷ പാർട്ടികളും പഴയ കള്ള പ്രചാരണങ്ങളും കൊണ്ട് മുൻപന്തിയിൽ ഉണ്ടാകും.എന്നിരുന്നാലും നായർ സമുദായത്തിൻറെ നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ജയിച്ചുകയറാൻ സാധ്യതയേറെയാണ് .രാഷ്ട്രീയ അധികാരം വേണമെന്ന് പഴയ രാജപരമ്പരകളുടെ പുതുതലമുറകളിൽ പലർക്കും ആഗ്രഹമുണ്ട് .അത് പരസ്യമായി ചിലർ പറഞ്ഞിട്ടുമുണ്ട്. ബിജെപി അതിനുള്ള സാഹചര്യം സൃഷ്ടിച്ചാൽ അത് പാർട്ടിക്ക് കേരളത്തിൽ സ്ഥായിയായ അടിത്തറയുണ്ടാക്കും .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!