സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

by | Feb 26, 2024 | Latest | 0 comments

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും .ഇതിനായുള്ള ചില ആലോചനകൾ മാസങ്ങളായി നടന്നുവരുന്നതായി പറയുന്നുണ്ട് .തിരുവനന്തപുരത്തെ ഒരു പ്രമുഖ നായർനേതാവ് പൂർണ്ണപിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അറിയുന്നു .നായർ സമുദായത്തിന്റെ വോട്ടുകൾ ഉറപ്പിക്കാൻ കഴിയുമെന്ന ഉറപ്പാണുള്ളത് . കഴിഞ്ഞ ദിവസങ്ങളിൽ കവടിയാർ കൊട്ടാരത്തിൽ നാല്പത്തിഒന്ന് ദിവസങ്ങൾ നീണ്ടുനിന്ന ശ്രീ ചക്ര പൂജ നടന്നിരുന്നു.അത് തിരഞ്ഞെടുപ്പ് അങ്കത്തിൽ വിജയം ലഭിക്കുന്നതിനാണെന്നാണ് അറിയുന്നത് .മുൻപ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോടതിക്കേസ് നിലനിന്ന സമയത്തും ഇതുപോലെ പൂജ നടത്തിയിരുന്നു .ഉത്തരേന്ത്യയിലെ പ്രമുഖ രാജവംശം ഇതിനായി ഇടപെട്ടതായി പറയുന്നുണ്ട് . രാജഭരണം അവസാനിച്ചതിന് ശേഷം ജനാധിപത്യത്തിലേക്ക് കേരളത്തിൽ ആരുംതന്നെ മുന്നോട്ട് വന്നിട്ടില്ലെങ്കിലുംഭാരതത്തിൻറെ മറ്റു രാജവംശങ്ങളുടെ സ്ഥിതി വിഭിന്നമാണ്‌ .കേരളത്തിലെ രാജവംശങ്ങൾക്ക് ഇടത്-വലത് മുന്നണികളിൽ നിന്ന് നേരിട്ട അവഗണനയും പരിഹാസവും ചെറുതല്ലാത്ത മുറിവ് ഉണ്ടാക്കിയിട്ടുണ്ട് .ജാതിപരമായ എണ്ണത്തിൽ കുറവെങ്കിലും രാജവാഴ്ച പോയെങ്കിലും ജനാധിപത്യ ഭരണസംവിധാനത്തിൽ രാഷ്ട്രീയക്കാരുടെ ദുര്ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ ജനാധിപത്യത്തിലേക്ക് തിരുവിതാംകൂർ രാജവംശം മുന്നോട്ട് വന്നാൽ പുറകെ കേരളത്തിലെ മറ്റു വംശങ്ങളും നാടുവാഴി തലമുറകളും രംഗത്ത് വരാനുള്ള സാഹചര്യം വളരെ കൂടുതലാണ് .കേരളത്തിലേ ഇടത് വലത് മുന്നണികൾ തങ്ങളുടെ നിലനിൽപ്പിനായി രാജഭരണത്തെയും രാജാവിനെയും പരസ്യമായി ആക്ഷേപിക്കുന്ന പ്രവണതയുണ്ട് .അവഹേളനങ്ങളിൽ മനംമടുത്തവർ തിരിച്ചടിക്കാൻ സാഹചര്യം സൃഷ്ടിച്ചാൽ അത് പത്മനാഭൻറെ മണ്ണിൽ താമര വിരിയുമെന്നതിന് തർക്കമില്ല .സദാസമയം ഹിന്ദുത്വം പറയുന്ന രാഷ്ട്രീയ പാർട്ടിയായ ബിജെപി യ്ക്ക് ശബരിമലയിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല .അവിടെ നായർ സർവീസ് സൊസൈറ്റിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിരുന്നു .ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയമപരമായി വിജയം വരിച്ച ചരിത്രമുണ്ട് കവടിയാർ കൊട്ടാരത്തിന് .അതുമാത്രമല്ല ,കേരളത്തിലെ ശങ്കര മഠങ്ങളിലും കന്യാകുമാരി ജിലയിൽ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലും ഇപ്പോഴും നിയമപരമായി അധികാര അവകാശങ്ങളുണ്ട് തിരുവിതാംകൂർ രാജവംശത്തിന് .അതായത് സനാതന ഹിന്തുത്വത്തിൻെറ അടിത്തറ ഇപ്പോഴും കവടിയാർ കൊട്ടാരത്തിൻറെ കേന്ദ്ര സ്ഥാനത്താണ് .സനാതനാ ഹിന്ദുക്കളുടെ ഇടയിൽ വലിയ സ്വാധീനമുണ്ട് തിരുവിതാംകൂർ രാജവംശത്തിന് .ഇതൊന്നും ഹിന്ദു പാർട്ടിയെന്ന് അറിയപ്പെടുന്ന ബിജെപി യ്ക്ക് കേരളത്തിൽ നാളിതുവരെ നേടിയെടുക്കാൻ കഴിയാത്തതാണ് .കവടിയാർ കൊട്ടാരത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഉണ്ടായാൽ നായർ സർവീസ് സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയുണ്ടാകും . അങ്ങനെവന്നാൽ ജയം ഉറപ്പാണ് .ഇങ്ങനെ സംഭവിച്ചാൽ ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം തിരുവനന്തപുരം പാർലമെൻറ് മണ്ഡലമാകും .ഇതോടെ തൃശൂരിൻറെ താരപ്രഭ മങ്ങും .എൻ എസ് എസ് നും ബിജെപി യിലെ ഒരു വിഭാഗത്തിനും ഘടകകഷികൾക്കും താത്പര്യമില്ലാത്ത സുരേഷ് ഗോപി കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ശതമാനം കുറയാനാണ് സാദ്ധ്യത .കേരള രാഷ്ട്രീയ ചരിത്രത്തിൽ മാത്രമല്ല .ബിജെപിയുടെ ചരിത്രത്തിൽ തന്നെ കാര്യമായ മാറ്റമുണ്ടാകാവുന്ന സാധ്യതയാണ് ഇതിലൂടെ ഉണ്ടാകുക.എന്നാൽ ഈ കാര്യത്തിൽ ആശങ്കയുണ്ടാവുന്ന രാഷ്ട്രീയ, ജാതി വിഭാഗങ്ങളുണ്ട് എസ് എൻ ഡി പി പരസ്യമായിട്ടല്ലങ്കിലും ശക്തമായി പാരവയ്ക്കുമെന്നതിൽ തർക്കമില്ല .ഘടകകക്ഷിയെന്ന നിലയിൽ നാളിതുവരെ ബിജെപിയ്ക്ക് പടവലങ്ങയുടെ വളർച്ച സമ്മാനിച്ച ബിഡിജെഎസ് ജാതി കുത്തിത്തിരുപ്പ് പുറത്തെടുക്കാൻ സാധ്യതയുണ്ട് .ഇടതുപക്ഷ പാർട്ടികളും പഴയ കള്ള പ്രചാരണങ്ങളും കൊണ്ട് മുൻപന്തിയിൽ ഉണ്ടാകും.എന്നിരുന്നാലും നായർ സമുദായത്തിൻറെ നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ജയിച്ചുകയറാൻ സാധ്യതയേറെയാണ് .രാഷ്ട്രീയ അധികാരം വേണമെന്ന് പഴയ രാജപരമ്പരകളുടെ പുതുതലമുറകളിൽ പലർക്കും ആഗ്രഹമുണ്ട് .അത് പരസ്യമായി ചിലർ പറഞ്ഞിട്ടുമുണ്ട്. ബിജെപി അതിനുള്ള സാഹചര്യം സൃഷ്ടിച്ചാൽ അത് പാർട്ടിക്ക് കേരളത്തിൽ സ്ഥായിയായ അടിത്തറയുണ്ടാക്കും .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!