കേരളത്തിൽ പാരമ്പര്യ രാഷ്ട്രീയ- ജാതി -സമവാക്യങ്ങൾക്കെതിരെ രാഷ്ട്രീയ ‘സർജ്ജിക്കൽ സ്ട്രൈക്ക്’ നടത്താൻ കേന്ദ്രം മടിച്ചുനിൽക്കുന്നു .സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തണമെന്ന കേരള ഹൈക്കോടതി വിധിയാണ് വജ്രായുധമായി ഉപയോഗിക്കുവാൻ കഴിയുന്നത് . വിധി നടപ്പിലാക്കിയാൽ കേരളത്തിലെ ജാതി- സമുദായ -രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയും .അതറിയാവുന്ന ഭരണകക്ഷിയാണ് മിണ്ടാതെയിരിക്കുന്നത് .സംസ്ഥാന ബിജെപിക്ക് ഇക്കാര്യങ്ങളെ സംബന്ധിച്ച് അറിവുണ്ടോന്ന് സംശയമാണ് . സമഗ്രമായ സോഷ്യൽ സർവ്വേ നടത്തിയാൽ സാമൂഹ്യ പിന്നോക്ക വിഭാഗ പട്ടിക പുതുക്കിനിശ്ചയിക്കുകയാണ് സർക്കാർ ചെയ്യുക . അതിനുള്ള ശുപാർശ്ശ നൽകേണ്ടത് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗ കമ്മീഷനാണ് . സർവ്വേ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പുതുക്കിനിശ്ചയിക്കുവാൻ കമ്മീഷന് കഴിയുള്ളു . 1932 ൽ നടത്തിയിട്ടുള്ള സർവ്വേയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഇന്നും സംവരണം നല്കിപോരുന്നത് .അന്ന് എല്ലാവിഭാഗം ജനങ്ങൾക്കും ജാതി, മത ,സമുദായ പരിഗണനനൽകാതെ സംവരണം അനുവദിച്ചിരുന്നു .തിരുകൊച്ചിയിലും അതേ നില തുടർന്നു .എന്നാൽ ബ്രിട്ടീഷ് മലബാർ ലയിച്ചുകൊണ്ട് കേരളസംസ്ഥാനം രൂപീകരിച്ചതോടെ മലബാറിൽ നിന്നും സ്റ്റേറ്റിന്റെ ഭരണ അധികാരത്തിൽ എത്തിയവർ ‘ബ്രിട്ടീഷ് ഭിന്നിപ്പിച്ചു ഭരിക്കൽ നയം’ നടപ്പിലാക്കുകയാണ് ചെയ്തിട്ടുള്ളത് . 1956 -1957 ൽ അന്നത്തെ സർക്കാരിൽ മേധാവിത്വമുണ്ടായിരുന്ന മുസ്ളീം, ഈഴവ ,കൃസ്ത്യൻ ജനപ്രതിനിധികളുടെ സമ്മർദ്ദ ഫലമായി നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി സമുദായ വിഭാഗത്തെ സംവരണ പട്ടികയിൽ നിന്നും നിഷ്കരുണം പുറത്താക്കുകയാണുണ്ടായത് . സർക്കാർ,കോടതികൾ ,സർവകലാ ശാലകൾ പൊതുമേഘലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഉദ്യോഗങ്ങളിലും നിയമ സഭാ അംഗങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിലുമാണ് നിശ്ചിത സീറ്റുകൾ ഈ വിഭാഗത്തിന് ശതമാനം കണക്കിൽ അനുവദിച്ചിരുന്നത് .കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങളും നൽകി വന്നിരുന്നു .എന്നാൽ ഇടത് പക്ഷ ഇ എം എസ് സർക്കാർ സമുദായ വർഗീയ വാദികൾക്ക് അനുകൂലമായ സമീപനം കൈകൊണ്ടതോടെ നായർ ,ബ്രാഹ്മണാധികൾ സ്റ്റേറ്റിലെ അധികാര സ്ഥാനങ്ങളിൽ നിന്നെല്ലാം തൂത്തെറിയപ്പെടുകയാണുണ്ടായത് . നിയമ സഭയിൽ ജന പ്രതിനിധികൾ നഷ്ടപ്പെട്ടു ,സർക്കാർ ഉദ്യോഗങ്ങൾ കിട്ടാതെയായി ,വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കാതെയായതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തും പിന്നോക്കമായി .സാമ്പത്തികമായും ഏറെ പിന്നിലാക്കപ്പെട്ടു .അതോടെ അസംഘടിതരായ നായന്മാർ കശ്മീർ പണ്ഡിറ്റ് വിഭാഗത്തെപോലെ അഭയാർഥികളായി നാടുവിടേണ്ടിവന്നിട്ടുണ്ട് .അതിനെല്ലാം പുറമെ ക്ഷേത്രങ്ങളെ നിയന്ത്രണത്തിലാക്കിയ നിയമങ്ങൾ . ഭൂപരിഷ്കരണ നിയമം ,ജന്മി കുടിയാൻ നിയമം തുടങ്ങിയവയെല്ലാം ഈ വിഭാഗത്തെ മുച്ചൂടും മുടിക്കാൻ കരുതിക്കൂട്ടിയുള്ളതായിരുന്നു .
ഇതിനെയെല്ലാം അതിജീവിക്കാൻ നായർ തുടങ്ങിയ വിഭാഗത്തിന് ഇനിയും ആയിട്ടില്ല . അതിനിടെയാണ് 1992 -ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവ് വന്നിട്ടുള്ളത് .അതനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെല്ലാം പിന്നോക്ക വിഭാഗ പട്ടിക പുതുക്കി നിശ്ചയിച്ചുവെങ്കിലും കേരളത്തിൽ മുസ്ളീം ലീഗിൻറെ ഉൾപ്പടെ ശക്തമായ ഭീഷണിയിൽ കോൺഗ്രസ് സർക്കാർ വിധി നടപ്പിലാക്കാതെയിരിക്കുകയാണുണ്ടായത് .പിന്നീട് വന്ന ഇടത് പക്ഷ സർക്കാരും അനുസരിച്ചില്ല . ഇതേ കാര്യത്തിൽ 2020 – ലാണ് ഹൈക്കോടതി വിധിയുണ്ടാകുന്നത് .അതനുസരിച്ച് ആറുമാസത്തിനുള്ളിൽ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തി റിപ്പോർട്ട് ഹാജരാക്കാൻ വിധിയുണ്ടായെങ്കിലും സർക്കാർ പുല്ലുവില കല്പിച്ചിട്ടില്ല .കൂടാതെ കേന്ദ്രത്തെ പഴിചാരുന്നത് തുടരുകയും ചെയ്ത് വരുന്നു . സാമൂഹ്യ പിന്നോക്ക പട്ടിക പുതുക്കി നിശ്ചയിക്കുവാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ് . അത് സുപ്രീം കോടതിയിൽ യൂണിയൻ സർക്കാർ നിസ്സംശയം പറഞ്ഞിട്ടുള്ളതാണ് . 2020 -ലെ ഹൈക്കോടതി വിധിയെ തുടർന്നുള്ള പിന്നോക്ക കമ്മീഷൻ സിറ്റിങ്ങിലും ഇതേ നിലപാട് അവർത്തിച്ചിട്ടുമുണ്ട് . എന്നാൽ കേരളത്തിലെ സർക്കാർ നായർ തുടങ്ങിയ അവഗണിത വിഭാഗത്തിന് അധികാരം നിഷേധിക്കുന്നതിന് ജാതി വെറി മാത്രം കണക്കിലെടുത്തുകൊണ്ട് കേന്ദ്രമാണ് സോഷ്യൽ സർവ്വേ നടത്തേണ്ടതെന്ന് വിചിത്ര വാദം സുപ്രീകോടതിയിൽ ഉന്നയിച്ചിരിക്കുകയാണ് . പിന്നോക്ക പട്ടിക പുതുക്കി നിശ്ചയിക്കാതെയിരിക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളിൽ ഏറ്റവും അവസാനമായി നടന്ന പ്രവർത്തിയാണിത് . ഈ വിഭാഗത്തോട് ദ്രോഹപരമായ വൈരാഗ്യബുദ്ധിയാണ് മാറി മാറി വന്നിട്ടുള്ള സർക്കാരുകൾ ചെയ്തിട്ടുള്ളത് . ഈ കാര്യത്തിൽ സ്റ്റേറ്റിന്റെ അധികാര പരിധിയിൽ നിയമപരമായി ഇടപെടാൻ യൂണിയൻ സർക്കാരിന് കഴിയില്ലായെങ്കിലും രാഷ്ട്രീയ നീക്കം നടത്താൻ കഴിയുന്നതാണ് .
നായർ ബ്രാഹ്മണാധികൾക്ക് ലഭിക്കുമായിരുന്ന 12 % സംവരണമാണ് മുസ്ളീം മതത്തിലെ ജാതികൾക്ക് ലഭിച്ചുവരുന്നത് . ഒരേ സമയം സാമൂഹ്യ പിന്നോക്ക വിഭാഗത്തിലെ സംവരണവും ന്യുന പക്ഷ പദവി മൂലമുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചുവരുന്നുണ്ട് .അതുപോലെയാണ് ഈഴവ വിഭാഗത്തിലെ ജാതികളും. ഈഴവരിലും മുസ്ലീമുകളിലും എല്ലാ ജാതിക്കാർക്കും സർക്കാർ സംവരണം അനുവദിച്ചിട്ടുണ്ട് .എന്നാൽ സനാതന ഹിന്ദുവിഭാഗത്തിലും കൃസ്ത്യൻ വിഭാഗത്തിൽ നിന്നും ഒരു വിഭാഗത്തെ ഒഴിവാക്കി നിർത്തിയിരിക്കുകയാണ് . 1996 -1998 കാലഘട്ടത്തിൽ കടകംപള്ളി സുരേന്ദ്രൻ ,പാലോളി മുഹമ്മദ്ദ് കുട്ടി എന്നിവർ നേതൃത്വം കൊടുത്ത നിയമസഭാ സമിതികൾ ഈഴവ, മുസ്ളീം സമുദായങ്ങൾക്ക് അനുവദിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സംവരണം ചില വകുപ്പുകളിൽ ലഭിച്ചുകഴിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സുപ്രീം കോടതി ഉത്തരവ് വന്ന് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും മൂന്ന് തവണകളിൽ സർവ്വേ നടത്തി പട്ടിക പുതുക്കേണ്ടത് കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയിട്ടില്ല . അവഗണിത വിഭാഗത്തിൽ നിന്നും നായർ സർവീസ് സൊസൈറ്റിയുടെ കുറ്റകരമായ മൗനവും ഈ വിഭാഗത്തിന്റെ വംശീയ ഉന്മൂലനത്തിന് ആക്കം കൂട്ടുന്നുണ്ട് . പിന്നോക്ക വിഭാഗ പട്ടിക പുതുക്കുന്നത് , ഒരേ സമയം കൽപ്പാന്ത കാലത്തോളം പിന്നോക്കമെന്നും മുന്നോക്കമെന്നും വായ്ത്താരിയിടുന്ന വിരലിലെണ്ണാവുന്ന ജാതി വെറി നേതാക്കന്മാരുടെ നട്ടെല്ലൊടിക്കുന്നതാണ് .ജാതി മുതലെടുപ്പും പിന്നീട് നടക്കാതെ വരും .എന്നാൽ ബഹുപൂരിപക്ഷം വരുന്ന അഷ്ടിക്ക് വകയില്ലാത്ത പൗരന്മാർ എന്ത് പിഴച്ചു .അവരുടെ ഭരണഘടനപരയമായ അവകാശം നിഷേധിക്കുന്നത് ശരിയാണോ സർക്കാരുകൾ ചിന്തിക്കണം .രാഷ്ട്രീയ പാർട്ടികൾ ജാതി നേതാക്കന്മാരുടെ ചട്ടുകമാകാതെ ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്ന നിയമങ്ങളും അനുസരിക്കുവാൻ തയ്യാറാകണം .കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തണം ,എന്നാൽ മാത്രമേ സംസ്ഥാനത്തെ യഥാർത്ഥ സാമൂഹ്യ പിന്നോക്ക വിഭാഗം ആരെന്ന് കണ്ടെത്തുവാൻ കഴിയുകയുള്ളു .ഇന്നലെ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് നിർണ്ണായകവും പ്രസക്തവുമായ നിരീക്ഷണമാണ് ഉണ്ടായിരിക്കുന്നത് .സംവരണപട്ടികയിൽ നിന്ന് മുന്നോക്കമായവർ പുറത്തുപോകണമെന്ന് പറഞ്ഞിരിക്കുകയാണ് .കേരളത്തിൽ സാമൂഹ്യ സർവ്വേ നടന്നാൽ ഈഴവ , മുസ്ളീം വിഭാഗം പുറത്തുപോകുമെന്ന് ഉറപ്പാണ് .ഇതായിരിക്കാം രാഷ്ട്രീയ പാർട്ടികൾ മൗനമായിരിക്കുന്നത് .(What Kerala needs is a political ‘surgical strike’ to end the brutality towards Sanatani.)
0 Comments