പൗരന്റെ വോട്ടവകാശം സ്വാധീനിക്കാൻ കമ്പനിക്ക് എന്തവകാശം ? ഓഹരി ഉടമകൾ ചെവികൊള്ളില്ല .

by | Apr 5, 2024 | Latest | 0 comments

ശബരിമല വിഷയത്തിൽ ഭക്തന്മാരരോട് ഒപ്പം നിന്ന രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി വരുന്ന കമ്പനിയുടെ ആഹ്വാനം നിയമപരമായ കുരുക്കുകൾ മുറുകുമെന്ന അവസ്ഥയിൽ ആത്മാര്ഥതയില്ലാത്ത തന്ത്രമെന്ന് വിലയിരുത്തൽ .നായർ സർവീസ് സൊസൈറ്റി എന്ന കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് സ്‌കൂൾ കോളേജുകൾ നടത്തിവരുന്ന സ്ഥാപനത്തിന്റെ ഭരണ സ്ഥാനത് ഇരിക്കുന്നവരുടെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരമൊരു വാർത്ത പ്രചരിച്ചത് .എൻ ഡി പി രാഷ്ട്രീയ പാർട്ടി പിരിച്ചുവിട്ടതിന് ശേഷം രാഷ്ട്രീയ സാമൂഹ്യ സാമുദായിക പ്രവർത്തന രംഗങ്ങളിൽ കമ്പനിയുടെ അധികാര സ്ഥാനത്ത് ഇരിക്കുന്നവരുടെ നേതൃത്വവും അവസാനിപ്പിച്ചിരുന്നു .എന്നാലും ഇടയ്ക്ക് വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ പരസ്യമായി കമ്പനി പ്രകടിപ്പിക്കാറുണ്ട് . അതിനിടയിൽ ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പരസ്യ നിലപാട് സ്വീകരിച്ചത് സമൂഹത്തിൽ ഹിന്ദു വിഭാഗത്തിനിടയിലും ഭക്തർക്കിടയിലും പൊതു സ്വീകാര്യത ലഭിച്ചിരുന്നു .കമ്പനിയുടെ ശക്തമായ നിലപടുകളാണ് പല ഹിന്ദു സംഘടനകളും മുന്നോട്ട് വരുന്നതിനു കാരണമായതും .അത് പക്ഷെ ജാതിയാമായിരുന്നില്ല .ഹിന്ദു ഭക്തർക്കിടയിൽ മാത്രമല്ല .പൊതു സമൂഹത്തിലും ശബരിമല യുവതി പ്രവേശനം ശക്തമായ എതിർപ്പ് പ്രകടമായിരുന്നു .അന്ന് നായർ സർവീസ് സൊസൈറ്റി യ്ക്ക് പിന്നാലെ ഹിന്ദു സംഘടനകൾ ശബരിമലയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു . ഇടത് പക്ഷം നയിക്കുന്ന കേരള സർക്കാർ സംശയാസ്പദമായ ‘കോടതി ഉത്തരവ് നടപ്പാക്കൽ ‘ നടപടികളുമായി മുന്നോട്ട് പോയപ്പോൾ ഹിന്ദു സംഘടനകൾക്ക് ശബരിമലയിൽ ‘വേദി ‘ ഒരുങ്ങുകയായിരുന്നു .

അതൊക്കെ എന്ത് തന്നെയായാലും ശബരിമല വിഷയ സമയത്ത് നടന്ന ലോക് സഭ ഇലക്ഷനിൽ വൻ പ്രതീക്ഷയായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിനും കേരളം ഭരിക്കുന്ന ഇടത് പക്ഷത്തിനും .എന്നാൽ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു കേരളത്തിൽ കോൺഗ്രസ്സ് നേതൃത്വം നൽകുകയും മുസ്‌ലിം ലീഗ് പ്രധാന കക്ഷിയുമായ യു ഡി എഫ് സംവിധാനത്തിന് ലഭിച്ചത് .അന്ന് പ്രതീക്ഷ വച്ച് പുലർത്തിയ ബിജെപി യ്ക്ക് ഒറ്റ സീറ്റുപോലും നേടാൻ കഴിഞ്ഞില്ല .അന്ന് ശബരി മല വിഷയം സംബന്ധിച്ച് രാഷ്ടരീയ നിലപാട് നായർ സർവീസ് നേതൃത്വം പറഞ്ഞിരുന്നില്ല .ശബരിമല വിഷയം ഹിന്ദു വിഭാഗത്തിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയ നിലപടിലേയ്ക്ക് കേന്ദ്രീകരണം കൊണ്ട് വരാൻ സഹായകമായില്ല എന്നത് പ്രത്യക്ഷത്തിൽ തെളിഞ്ഞതാണ് .ആറിയ കഞ്ഞി പഴം കഞ്ഞി ആയ ഈ സമയത്ത് ശബരിമല വിഷയം പറയുന്നത് പരിഹാസ്യമാണ് ..ശബരിമല വിഷയത്തിൽ കോൺഗ്രസ്സ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കുകയും ഹിന്ദു സംഘടനകൾ പ്രതിക്ഷേധവും നടത്തിയിരുന്നു .ഇതിൽ ആരെയാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല .യൂണിയൻ സർക്കാർ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയെയാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അത് കമ്പനിയെ സംബന്ധിച്ചും കമ്പനിയുടെ കീഴിലുള്ള സഹകരണ സംഘത്തെ സംബന്ധിച്ചും നിയമ വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ആണെന്ന് പൊതുവെ വിലയിരുത്തൽ ഉണ്ട് .കമ്പനിയുടെ ഓഹരി ഉടമകൾ ആയതുകൊണ്ട് വോട്ടവകാശം കമ്പനി പറയുന്ന രാഷ്ട്രീയ പാർട്ടിക്ക് നൽകാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട് .ഓഹരി ഉടമകൾ എല്ലാം തന്നെ വിത്യസ്ത പാർട്ടി അംഗങ്ങളോ നേതാക്കളോ ഒക്കെയാണ് .മാത്രമല്ല .കമ്പനിക്ക് അവരിൽ സ്വാധീനവും കുറവാണ് . കഴിഞ്ഞ കാലങ്ങളിലെ അരാഷ്ട്രീയ നിലപാടുകളാണ് അത്തരമൊരു അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!