തൃശൂർ :ലോക്ക് ഡൗണിലും ലോക്കാകാതെ അന്നമനട പഞ്ചായത്തിലെ അങ്കണവാടി അധ്യാപകർ കുരുന്നുകൾക്കായി ക്ലാസ്സെടുക്കുന്നു. ഞങ്ങൾ അങ്കണവാടി കുഞ്ഞുങ്ങൾ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് കളിയും കാര്യങ്ങളുമായി അങ്കണവാടി ക്ലാസുകൾ നടക്കുന്നത്. ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് ഓൺലൈൻ ക്ലാസ്സ്. കഥ, ആക്ഷൻ സോങ്, കുട്ടികൾക്കായുള്ള വിവിധ തരം ആക്ടിവിറ്റി ടാസ്‌ക്കുകൾ എന്നിവയാണ് സാധാരണ ഒരു അങ്കണവാടി ക്ലാസ്സ് റൂം എന്ന പോലെ വാട്‌സ്ആപ്പിലൂടെ നടക്കുന്നത്. ഓരോ ദിവസത്തെ ടാസ്‌ക്കിനും പ്രത്യേക പേരുകൾ നൽകുന്നു. പിറ്റേന്ന് ചെയ്യേണ്ട ടാസ്‌ക്ക് എന്താണെന്ന് തലേദിവസം തന്നെ ഗ്രൂപ്പിൽ ടീച്ചർ പറയുന്നു. രാവിലെ 10 മുതൽ 12 വരെ ടാസ്‌ക്ക് പൂർത്തിയാക്കി ഫോട്ടോയും വീഡിയോയും ഗ്രൂപ്പിൽ അയയ്ക്കണം. ദിവസവും രാത്രി 7 മുതൽ 8 വരെയുള്ള സമയം ടീച്ചർമാരുമായി രക്ഷിതാക്കൾക്ക് ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചു മനസിലാക്കാം.
ടാസ്‌ക്കിൽ വിജയികളാവുന്നവർക്ക് ലോക്ക് ഡൗണിന് ശേഷം സമ്മാനവും നൽകും. പഞ്ചായത്തിലെ 31 അങ്കണവാടികളിലായി 528 കുട്ടികളാണുള്ളത്. ഇതിൽ ആൻഡ്രോയിഡ് ഫോണും വാട്‌സ് ആപ്പ് സൗകര്യവുമുള്ള 198 പേരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. കുട്ടികൾക്കായി അവരുടെ രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് നമ്പറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് വീട്ടിലിരുന്ന് ബോറടിക്കാതെ എങ്ങനെ ക്ലാസുമായി മുന്നോട്ട് പോകാം എന്ന ചിന്തയിൽ നിന്നാണ് ഓൺലൈൻ ക്ലാസ്സെന്നതിലേക്ക് എത്തിയതെന്ന് പഞ്ചായത്ത് ഐ സി ഡി എസ് സൂപ്രവൈസർ ജിംസി സി ജോസ് പറഞ്ഞു. ഗ്രൂപ്പിൽ ഓരോ ദിവസവും ക്ലാസ്സ് എടുക്കണ്ട ചുമതല ഓരോ അങ്കണവാടി ടീച്ചർമാർക്കും നൽകിയാണ് ക്ലാസുകൾ പുരോഗമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments