വന്യമൃഗശല്യം പരിഹരിക്കാൻ എല്ലാവിധ നടപടികളും സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണൻ*

by | Jun 7, 2020 | Uncategorized | 0 comments

കോഴിക്കോട് : വന്യമൃഗശല്യം പരിഹരിക്കാൻ എല്ലാവിധ മുൻകരുതലും മാർഗങ്ങളും സ്വീകരിക്കുമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനിൽക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. വന്യമൃഗത്തെ പിടികൂടുന്നതിനായി വയനാട്ടിൽ നിന്നും കൂടുതൽ  കൂടുകളും  കാമറകളും കൊണ്ടുവരുമെന്നും വനമേഖലയിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുമെന്നും അടിയന്തിരമായി ഇക്കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുവെടി വെക്കേണ്ടതുണ്ടെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കുമെന്നും  വനം മന്ത്രിയുമായി ഇക്കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ശല്യം നേരിടുന്നതിനായി റാപ്പിഡ് റെസ്പോണ്സ്‌ ടീമിനെ ചെമ്പനോട ഭാഗത്ത് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ട്ടപെട്ട ആൾക്ക്  വെറ്റിനറി സർജന്റെ റിപ്പോർട്ട് കിട്ടിയതിനു ശേഷം കൂടുതൽ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനിൽ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ
എം കുഞ്ഞമ്മദ്, ജില്ലാ വനംവകുപ്പ് ഓഫീസർ കെ രാജീവൻ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ഷജീവ്, ഫ്രാൻസിസ് കിഴക്കരക്കാട്ട് എന്നിവർ പങ്കെടുത്തു.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!