ക്ഷേത്രങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; യോഗക്ഷേമസഭ

by | May 17, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-bg-box”] സാധാരണ  ക്ഷേത്രങ്ങളിൽ സാമൂഹിക  അകലം  പാലിക്കാൻ  കഴിയാതെ  വരുന്ന  അവസ്ഥ വളരെ  അപൂർവ്വമാണ് [/ap_tagline_box]

തിരുവനന്തപുരം : കോവിഡ് 19 ൻ്റെ പ്രതിരോധത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ നിർദ്ദേശങ്ങളും പൂർണ്ണമായി അംഗീകരിയ്ക്കുന്നതോടൊപ്പം ക്ഷേത്രങ്ങളുടെ നിത്യ നിദാനം ഉൾപ്പടെയുള്ളവ മുട്ടുവന്നതിന് സർക്കാർ പരിഹാരം കാണണമെന്ന് യോഗ ക്ഷേമ സഭ . ലോക് ഡൗണിനെത്തുടർന്ന് വളരെ ദുരിതത്തിലേയ്ക്ക് പോയത് ഹൈന്ദവദേവാലയ ( ക്ഷേത്രം) ങ്ങളും ഹൈന്ദവ പുരോഹിതരുമാണ്. ക്ഷേത്രങ്ങളുടെ പ്രവർത്തനവും പുരോഹിതരുടെ ശമ്പളവും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വഴിപാടുകളും കാണിക്കയും കൊണ്ടാണ് നടന്നു പോരുന്നത്. അവരുടെ സാന്നിദ്ധ്യമില്ലാതായപ്പോൾ വരുമാനം ഇല്ലാതാകുകയും നിത്യനിദാനം പോലും മുട്ടുന്ന അവസ്ഥയുമായി, വിളക്കിന് എണ്ണ പോലുമില്ലാത്ത സ്ഥിതിയിലുമായി.യഥാർത്ഥത്തിൽ ദേവാലയങ്ങൾ എന്ന സംജ്ഞയിൽ കൃസ്ത്യൻ , മുസ്ലീം ദേവാലയങ്ങളും ക്ഷേത്രങ്ങളും ഏകീകരിച്ചതാണ് പ്രധാനമായും ഈ അവസ്ഥ വന്നത്. സാധാരണ ക്ഷേത്രങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വരുന്ന അവസ്ഥ വളരെ അപൂർവ്വമാണ്. വിശേഷാചരണങ്ങളൊഴിവാക്കിയപ്പോൾത്തന്നെ ഭക്തരുടെ കേന്ദ്രീകരണം ഇല്ലാതായി. ഭക്തർ കൂടാൻ സാദ്ധ്യതയുള്ള വിശേഷ ദിവസങ്ങളിൽ അതു നിയന്ത്രിയ്ക്കാൻ ക്ഷേത്ര ഭാരവാഹികൾക്കു തന്നെ കഴിയും.വ്യക്തിശുചിത്വം പാലിക്കാതെ ആരും ക്ഷേത്രത്തിൽ എത്തുകയില്ല. സമൂഹപ്രാർത്ഥന ക്ഷേത്രങ്ങളിലില്ല.മറ്റു വിഭാഗങ്ങളുടെ ദേവാലയങ്ങളിൽ സമൂഹപ്രാർത്ഥനയേ ഉള്ളു. അതുകൊണ്ട് ജനകേന്ദ്രീകരണം ഉണ്ടാകും . പക്ഷേ ക്ഷേത്രങ്ങളിൽ അങ്ങിനെയല്ലാ അഥവാ ഉണ്ടായാൽ നിയന്ത്രിയ്ക്കാൻ ബുദ്ധിമുട്ടുമില്ല.സർക്കാരിന്റെ പ്രധാന ധനാഗമ മാർഗ്ഗമായ മദ്യവില്പനയും ലോട്ടറിയും പുനരാരംഭിയ്ക്കാനും അവശ്യം വേണ്ട പൊതു യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി സർക്കാരാഫീസുകളും പ്രവർത്തിപ്പിയ്ക്കുവാൻ തീരുമാനിച്ചിരിയ്ക്കുന്ന ഇന്നത്തെ അവസ്ഥയിൽ ക്ഷേത്രങ്ങളിലെ ആരാധന കൂടി നിയന്ത്രണങ്ങൾക്കു വിധേയമാക്കി അനുവദിക്കണം . ക്ഷേത്രക്കമ്മറ്റികളും ഭക്തജനങ്ങളും സർക്കാരുമായി ബന്ധപ്പെട്ട് സ്ഥിതി ബോദ്ധ്യപ്പെടുത്തി അനുകൂല നടപടികൾ സംജാതമാക്കുവാൻ തയ്യാറാകുകയും അതിനുള്ള പ്രേരകശക്തിയായി പുരോഹിതർ നിലകൊള്ളുകയും വേണമെന്ന് സഭ ആവശ്യപ്പെട്ടു .

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!