[ap_tagline_box tag_box_style=”ap-all-border-box”]തൊഴിൽ അധിഷ്ഠിത സംരംഭം- യോഗക്ഷേമസഭ[/ap_tagline_box]
ഗുരുവായൂർ:യോഗക്ഷേമസഭാംഗങ്ങളിൽ അഭ്യസ്ഥവിദ്യരും തൊഴിൽ രഹിതരുമായ യുവാക്കൾക്കും, സ്ത്രീജനങ്ങൾക്കും, അന്യദേശത്തു നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ കഴിയുന്നവരുമായവർക്ക് തൊഴിൽ സാദ്ധ്യതകൾ ഉറപ്പു വരുത്തുന്നതിനും സമുദായ അംഗങ്ങളിൽ സാമ്പത്തിക ഉന്നമനത്തിനും വേണ്ടി തൊഴിലധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രോജക്ടുകൾ തയ്യാറാക്കി പ്രവർത്തിക്കുവാൻ തയ്യാറെടുക്കുന്നു. കൃഷി, വ്യവസായം, മറ്റ് സംരംഭങ്ങൾ എന്നിവ വഴി സമുദായ അംഗങ്ങളുടെ ഉന്നമനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സർക്കാരുകളിൽ നിന്നും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് ക്ലേശം അനുഭവിക്കുന്ന ഒരു വിഭാഗമാണ് ബ്രാഹ്മണർ. സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ സമാരംഭിക്കുന്ന പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിൻതുണ നൽകണമെന്ന് സംസ്ഥാന ഭാരവാഹികൾ അഭ്യർത്ഥിച്ചു.
തൊഴിലധിഷിത സംരംഭങ്ങളിൽ പങ്കാളികളാകുന്നതിന് അതത് ജില്ലാ ഭാരവാഹികൾ വഴി പേരുവിവരം ജനറൽ സെക്രട്ടറിക്ക് നൽകണം. സംരംഭകരുടെ യോഗം വിളിച്ചു ചേർത്ത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും
0 Comments