മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ കേന്ദ്രമായി മാറി : യുവമോർച്ച

by | Jul 7, 2020 | Uncategorized | 0 comments

തിരുവനന്തപുരം :  കേരളത്തിൽ ഈയിടെ ഉണ്ടായ എല്ലാ അഴിമതികൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ചുക്കാൻ പിടിക്കുകയാണെന്ന് യുവമോർച്ച  ആരോപിച്ചു സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട്മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെട്ടു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സ്വർണ്ണ കള്ളക്കടത്തുമായി ഐടി സെക്രട്ടറി ശിവശങ്കരനും സിപിഎം നേതാക്കൾക്കും കൃത്യമായ പങ്കുണ്ട്. കള്ളക്കടത്തുകാരുമായി സിപിഎമ്മിനുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ജയിലിൽ കഴിയുന്ന സമയത്ത് സ്വർണ്ണ കള്ളക്കടത്തു കേസ് പ്രതിയായ ഫായിസുമായി  കൂടിക്കാഴ്ച നടത്തിയത് ഇതിനുള്ള തെളിവാണ്. കേരളത്തിൽ നടക്കുന്ന സ്വർണ്ണകളളക്കടത്തിന്  ഇടനിലക്കാരായി  പ്രവർത്തിക്കുന്നത്  മുഖ്യമന്ത്രിയുടെ  ഓഫീസും  സിപിഎം നേതാക്കളുമാണ്. നിരവധി ആരോപണങ്ങൾ ഉള്ള സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഐടി വകുപ്പിൽ നിയമിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സ്വപ്ന സുരേഷിനെ പുറത്താക്കി മുഖം  രക്ഷിക്കാം എന്നത്  പിണറായി സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. നയതന്ത്ര ബന്ധങ്ങൾ ദുരുപയോഗപ്പെടുത്തി വലിയ കള്ളക്കടത്തിന് നേതൃത്വം നൽകിയ സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!