ചിത്തടത്ത്‌ തറവാട്‌ ,.ചരിത്രവും, ഐതിഹ്യവും .

by | Apr 2, 2021 | History | 0 comments

[ap_tagline_box tag_box_style=”ap-all-border-box”] ചിറ്റൂരിന്‌ അഴകായി ചിത്തടത്ത്‌ തറവാട്‌[/ap_tagline_box]

Chithedath Tharavad, history and legend.

പാലക്കാട്‌ : ജില്ലയിലെ പൈതൃക ഗ്രാമമായ ചിറ്റൂരിൽ കിഴക്കേത്തറയിലാണ്‌ പ്രസിദ്ധ സ്ഥാനി മേനോൻ പരമ്പര തറവാടായ ചിത്തടത്ത്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌.

നൂറ്റാണ്ടുകൾ പഴക്കമുണ്ട്‌ ചിത്തടത്ത്‌ തറവാടിന് . ‌.ചിറ്റൂർ കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നു . അക്കാലത്ത്‌ ‌ കൊച്ചി രാജ്യത്തെ ഭരണാധികാരികൾ ഒരുപാട്‌ ഭൂമി പതിച്ച്‌ നൽകിയിരുന്നു .വർഷങ്ങൾക്ക്‌ മുൻപ് തന്നേ ചിത്തടത്ത്‌ തറവാട്ടിൽ പെൺ സന്തതികളില്ലാതെയായി.എലപ്പുള്ളി വേങ്ങോടിയിലെ മനയങ്കത്ത്‌ തറവാട്ടിലെ ഒരു സ്ത്രീയെ ഇവിടെയ്ക്ക്‌ ദത്തെടുക്കുകയും , പിന്നീട്‌ അവരുടെ സന്തതി പരമ്പരകളിലൂടെയാണ്‌ പരമ്പര നിലനിന്ന് വന്നത്‌.1966 വരെ മനയങ്കത്ത്‌ തറവാട്ടുകാരും ചിത്തടത്ത്‌ തറവാട്ടുകാരും പരസ്പരം പുലയാചരിച്ചിരുന്നു.കാലങ്ങൾക്ക്‌ ശേഷം തറവാട്ടിലെ അംഗ സംഖ്യ കൂടിയപ്പോൾ കിഴക്കേ ചിത്തടത്ത്‌ , പടിഞ്ഞാറെ ചിത്തടത്ത്‌ എന്നിങ്ങനെ രണ്ട്‌ ശാഖകളായി മാറി . ചിറ്റൂരിനു ചുറ്റുമായി ധാരാളം കൃഷി ഭൂമി ഉണ്ടായിരുന്നു .

കൊങ്ങൻ പടയും ചിത്തടത്ത്‌ തറവാടുമായുള്ള ബന്ധം – കേരളത്തിലെ പ്രസിദ്ധമായ ഒരേ ഒരു രണോത്സവമായ ചിറ്റൂർ കൊങ്ങൻ പടയ്ക്ക്‌ കൊങ്ങ്‌ രാജാവിന്റെ വേഷം കെട്ടാനും, ഓല വായിക്കാനുമുള്ള അവകാശം ചിത്തടത്ത്‌ തറവാട്ടുകാർക്കാണ്‌ . ഇങ്ങനെ ഒരു അവകാശം കൈവന്നതിന്‌ പിന്നിൽ ഒരു ഐതിഹ്യമുണ്ട്‌ .നൂറ്റാണ്ടുകൾക്ക്‌ മുന്നെ നടന്ന ഒരു സംഭവമാണ്‌ .ചിറ്റൂരിലെ ഒരു സ്ത്രീയ്ക്ക്‌ വഴിയിൽ നിന്ന് ( കൊങ്ങ്‌ രാജാവിന്റെ ദൂതൻ അവരുടെ കയ്യിൽ കൊടുത്തു എന്നൊരു ഭാഷ്യം കൂടിയുണ്ട്‌ ) ഒരു താളിയോല ലഭിക്കുകയും, അത്‌ എന്ത്‌ ചെയ്യണമെന്നറിയാതെ ചിറ്റൂർ കാവിൽ കൊണ്ട്‌ വയ്ക്കുകയും ചെയ്തു. ആ ഓല കൊങ്ങ്‌ രാജാവിന്റെ യുദ്ധമറിയിപ്പുമായി ബന്ധപ്പെട്ട സന്ദേശമായിരുന്നു വത്രേ .ആ താളിയോലയിലെ ഭാഷ വിത്യസ്തമായതിനാൽ ആർക്കും അത്‌ വായിച്ച്‌ അർത്ഥം പറയാൻ കഴിയാതെ പോയി . ഒടുവിൽ ചിത്തടത്ത്‌ തറവാട്ടിലെ പണ്ഡിതനായ അന്നത്തെ ഒരു കാരണവർ ആ ഓലയിൽ എഴുതിയിരിക്കുന്ന വിഷയം വായിച്ച്‌ പറഞ്ഞു കൊടുത്തു. കൊച്ചി രാജ വംശത്തിലെ മൂന്ന് രാജാക്കന്മാരുടെ പേര്‌ ഉൾപ്പടെ ആ ഓലയിൽ ഉണ്ടായിരുന്നുവത്രേ( (രാമ കോർമ്മ അരശർ, വീര കേര അരശർ, കോത കോർമ്മ അരശർ – അരശൻ എന്നാൽ രാജാവ്‌, രാമ കോർമ്മ എന്നാൽ രാമ വർമ്മ എന്നോ , കോത കോർമ്മ എന്നാൽ ഗോദ വർമ്മ എന്നും മനസിലാക്കേണ്ടിയിരിക്കുന്നു.) എന്തായാലും അതിന്‌ ശേഷം കൊങ്ങന്മാരുമായി യുദ്ധം എല്ലാം കഴിഞ്ഞു. ചിറ്റൂർ ഭഗവതിയും ദേശത്തെ യോദ്ധാക്കളും , മറ്റ്‌ സൈന്യവും ചേർന്ന് കൊങ്ങന്മാരെ തോൽപ്പിച്ചോടിച്ചു . അതിന്റെ സ്മരണയ്ക്കായി കാലങ്ങൾക്ക്‌ ശേഷം കൊങ്ങൻ പട എന്ന ഉത്സവം ആരംഭിച്ചു. ആ സമയത്തെ യുദ്ധ സ്മരണ പുതുക്കാൻ എന്നവണ്ണം പണ്ട്‌ നടന്ന ഓരോ കാര്യങ്ങളും ചടങ്ങായി മാറി . അതായത്‌ കൊങ്ങ്‌ രാജാവിന്റെ ഓല വായിച്ചത്‌ ചിത്തടത്ത് തറവാട്ടുകാരാണ്‌ എന്ന് പറഞ്ഞല്ലോ . അതിനാൽ കൊങ്ങൻ പട ഉത്സവത്തിനോട്‌ അനുബന്ധിച്ച്‌ കൊങ്ങ്‌ രാജാവിന്റെ വേഷം കെട്ടാനും , ആ ഓല വായിക്കാനുമുള്ള അവകാശം ചിത്തടത്ത്‌ തറവാട്ടുകാർക്ക്‌ ലഭിച്ചു. ..ആ പഴയ താളിയോല ഇന്നും ചിത്തടത്ത്‌ തറവാട്ടിൽ സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്‌ . കൊങ്ങൻ പട ഉത്സവത്തോട്‌ അനുബന്ധിച്ച്‌ , ആ താളിയോല പൂജിച്ച്‌, കൊങ്ങൻ വേഷം കെട്ടിയ തറവാ ട് അംഗം ഓല എടുത്ത്‌ ക്ഷേത്രത്തിൽ ചെന്ന് വായിക്കും. പഴയ താളിയോലയ്ക്ക്‌ പകരമായി മ റ്റൊരു ഓലയാണ്‌ (പഴയ ഓല എന്ന സങ്കൽപ്പത്തിൽ)‌ ക്ഷേത്രത്തിലേക്ക്‌ കൊണ്ട്‌ പോവുക . ദേശത്തിലെ പണിക്കരിൽ നിന്ന് അതാത്‌ കൊല്ലം വായിക്കാനുള്ള ഓല ചിത്തടത്ത്‌ തറവാട്ടിലെ കൊങ്ങൻ വേഷം കെട്ടുന്ന വ്യക്തി സ്വീകരിക്കും . ഈ വേഷം കെട്ടുന്ന വ്യക്തിക്ക്‌ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ വ്രതം അനുഷ്ഠിക്കേണ്ടതായും ഉണ്ട്‌.വ്രതം നോൽക്കുമ്പോൾ സൂര്യനെ പോലും കാണാൻ പാടില്ലാ എന്നാണ്‌ പ്രമാണം .അത്‌ പോലെ യുദ്ധത്തിന്‌ വരും നേരം കൊങ്ങ്‌ രാജാവിന്റെ പാദം ഭൂമിയിൽ സ്പർശിച്ചാൽ മാത്രമെ ദേവിക്ക്‌ വധിക്കാൻ സാധിക്കൂ എന്നതിന്റെ പ്രതീകാത്മകമായി , കൊങ്ങ്‌ രാജാവിന്റെ വേഷം കെട്ടി പോകുന്ന തറവാട് അംഗം കാലിൽ നല്ല സോക്സ്‌ ധരിച്ച്‌ മാത്രമെ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളൂ.ചരിത്രവും ഐതിഹ്യവും സങ്കൽപ്പങ്ങളും ഒത്തുചേർന്നുള്ള ഈ ചടങ്ങുകൾക്ക്‌ തന്നെ മനോഹാരിതയാണ് . ഇതെല്ലാം അതേ പോലെ‌ തുടർന്ന് പോരുന്നു.

മുന്നൂറോളം വർഷം  പഴക്കമുള്ള  ഭംഗിയുള്ള  നാലുകെട്ടാണ്‌ ചിത്തടത്ത്‌ തറവാട്‌. കുമ്മായം പൂശിയ തറവാടുകൾ  പാലക്കാടിന്റെ മുഖമുദ്രയാണ്‌ .  ചിത്തടത്ത്‌ തറവാടും കുമ്മായം   പൂശി ഭംഗിയോടെ തന്നെ  തലയുയർത്തി നിൽക്കുകയാണ്‌ . രണ്ട്‌  ഭാഗത്ത്‌  തിണ്ണകളോട്‌ കൂടിയ പടിപ്പുര കടന്ന് വേണം  തറവാട്ടിലേക്ക്‌ പ്രവേശിക്കാൻ . തൂണുകൾ നിറഞ്ഞ വരാന്തയും, പുറത്താളവും , കണ്ട്‌ വീടിന്റെ ഉള്ളിലേക്ക്‌ ചെന്നാൽ  നമുക്ക്‌  മനോഹരമായ  നടുമുറ്റം കാണാം . അവിടെയും ധാരാളം തൂണുകൾ കാണാം . പരസ്പരം  അവ  തമ്മിലുള്ള അകലം തുല്യമാണ്‌ . അന്നത്തെ വാസ്തു  വിദഗ്ദ്ധരുടെ മേന്മ എടുത്തു  കാണിക്കുന്നതാണ്‌   നിർമ്മിതികൾ എല്ലാം .രണ്ട്‌ നിലകളിലായി ഉമ്മറ പടികളുള്ള , തട്ടിട്ട , തണുപ്പ്‌  നിറഞ്ഞ  പതിനെട്ടോളം മുറികളും , മച്ചും, വടുക്കിനി തളവും, ഒരു  കിണറും  ,ഒരു അടുക്കളയും അടങ്ങിയതാണീ  നാലുകെട്ട്‌ .പണ്ട്‌  കാലത്ത് ‌ വടക്കിനി തളത്തിലാണ്‌  തറവാട്ടിലെ  മരിച്ചവരെ  കിടത്തുക .മരങ്ങളിലെ  കൊത്തുപണികൾ കാണുമ്പോൾ  തന്നെ  അറിയാൻ  സാധിക്കും നമുക്ക്‌ ഈ  വീടിന്റെ  കാലപ്പഴക്കം.താഴത്തെ നിലയിലെ  നിലത്ത്  ഉറുടീസ് പതിച്ചിട്ടുണ്ട്.രണ്ടാം നിലയിലെ നിലം ഇപ്പോഴും മൺ നിലം തന്നെയാണ് .പഴമയുടെ ഗന്ധം ആവോളം ആസ്വദിക്കാം ഇവിടെ നിന്ന്. കാലങ്ങൾ  അനവധി  കഴിഞ്ഞിട്ടും തറവാട് അഗങ്ങൾ  നാലുകെട്ടിനെ നന്നായി തന്നെ സംരക്ഷിക്കുന്നു.

വിവാഹ വാർഷികം….:ബിന്ദുപുഷ്പൻ എഴുതുന്ന കഥ ..

ചിറ്റൂർ കാവിലെ ഭഗവതിയാണ്‌   കുടുംബ പരദേവത , മണപ്പുള്ളിക്കാവ്‌ ആണ്‌ അടിമക്കാവ്‌ .മച്ചിൽ  ലോകേശ്വരിയെയും , തറവാട്ടിലെ യോഗീശ്വരനായിരുന്ന അച്ചുമ്മാവൻ എന്ന കാരണവരെയും കുടിയിരിത്തിയിട്ടുണ്ട്‌ . അച്ചുമ്മാവന്റെ യഥാർത്ഥ നാമം അച്യുത മേനോൻ എന്നായിരുന്നു . മഹാപണ്ഡിതനും , താപസിയും, യോഗീശ്വരനുമായിരുന്ന അദ്ദേഹത്തിന്‌ ഒരുപാട്‌  ശിഷ്യന്മാരുണ്ടായിരുന്നു. പരമഹംസൻ എന്ന പേരിലാണ്‌ അദ്ദേഹം നാട്ടിൽ അറിയപ്പെട്ടിരുന്നത്‌ . ഒരുപാട്‌ കൃതികളും കീർത്തനങ്ങളും രചിച്ചിട്ടുള്ള അച്ചുമ്മാവൻ നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു .ദേവീ  ഭക്തനായിരുന്ന അച്ചുമ്മാവൻ ഭഗവതിയിൽ വിലയം പ്രാപിച്ചു എന്ന് കരുതപ്പെടുന്നു. ഇന്നും  എല്ലാ കൊല്ലവും അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ ( കർക്കിടകത്തിലെ രേവതി) ശ്രാദ്ധ പൂജ  നടത്താറുണ്ട്‌ തറവാട്ടിൽ.ദേശം മുഴുവൻ ആരാധിച്ചിരുന്നു  ഇദ്ദേഹത്തെ . ഇന്നും  അച്ചുമ്മാവന്റെ ശ്രാദ്ധ ദിനത്തിൽ , ചിറ്റൂരിലെ പല വീടുകളിലും  ഇദ്ദേഹത്തിന്‌ ആരാധന  നടക്കാറുണ്ട്. മച്ചിൽ നിത്യേന രണ്ട്‌ നേരം വിളക്ക്‌ വയ്ക്കാറുണ്ട്‌  .കുംഭ  മാസത്തിലെ  മകം നാളിൽ മച്ചിൽ കുടിയിരിക്കുന്ന ലോകേശ്വരിക്ക്‌ ത്രികാല പൂജയുൾപ്പടെയുള്ള  വിശേഷാൽ  പൂജകൾ നടക്കാറുണ്ട്‌ . കുംഭമാസത്തിലെ  ആയില്യം നാളിൽ തറവാട്ടിലെ സർപ്പങ്ങൾക്ക്‌ നാഗപൂജയും നടക്കാറുണ്ട്‌ . ലോകേശ്വരിക്ക്‌  നവരാത്രിയും വിശേഷമാണ്‌. കാലങ്ങളായി  ഒരു  മുടക്കവും  കൂടാതെ  ഇതെല്ലാം  ഇന്നും  നടക്കുന്നുണ്ട്‌ .

പണ്ട്‌ കാലം മുതലെ ചിത്തടത്ത്‌ തറവാട്ടിലുള്ളവർ , സ്ത്രീപുരുഷ ഭേദമന്യേ നല്ല വിദ്യാഭ്യാസം നേടിയിരുന്നു .ട്രഷറി ഓഫീസ്സറായിരുന്ന ചിത്തടത്ത്‌ ഗോവിന്ദൻ കുട്ടി മേനോൻ ,മുനിസിപ്പൽ ഇൻസ്പെക്ടറായിരുന്ന ചിത്തടത്ത്‌ അച്യുത മേനോൻ ,വണ്ടിത്താവളം സ്കൂളിൽ അധ്യാപകനായിരുന്ന ചിത്തടത്ത്‌ കരുണാകര മേനോൻ, മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ചിത്തടത്ത്‌ ശിവരാമ മേനോൻ , ഡിഫൻസിൽ ഉദ്യോഗസ്ഥനായിരുന്ന ചിത്തടത്ത്‌ നടേശ മേനോൻ,ഫുഡ് കോപ്പറേഷൻ ഓഫ് ഇന്ത്യയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ചിത്തടത്ത് പരമേശ്വര മേനോൻ തുടങ്ങിയവർ  പഴയ തലമുറയിലെ പ്രസിദ്ധ വ്യക്തിത്വങ്ങളാണ്‌.ഒരുപാട്‌ അധ്യാപകർക്ക്‌ ജന്മം നൽകിയ തറവാട് കൂടിയാണ്‌ ചിത്തടത്ത്‌ തറവാട്‌ .ചിത്തടത്ത്‌ രാജലക്ഷ്മി ടീച്ചർ , ചിത്തടത്ത്‌ ചന്ദ്രിക ടീച്ചർ , ചിത്തടത്ത്‌ ബേബി ടീച്ചർ , ചിത്തടത്ത് ‌ മുത്തുവമ്മ ടീച്ചർ , ചിത്തടത്ത്‌  തത്തേമ്മ ടീച്ചർ , ചിത്തടത്ത്‌ ചന്ദ്രകാന്ത ടീച്ചർ , എന്നിങ്ങനെ  ആ പട്ടികയും ‌ നീളും.   ഇവിടുത്തെ പൂർവ്വികർ  വിദ്യാഭ്യാസത്തിന്‌  മുൻ ഗണന കൊടുത്തിരുന്നു  .കലാസാംസ്കാരിക രംഗത്തും കഴിവ് തെളിയിച്ച ഒരുപാട്  അംഗങ്ങൾ ചിത്തടത്ത് തറവാട്ടിൽ ഉണ്ട്.

ചിറ്റൂരും , കൊങ്ങൻ പട ഉത്സവവും ഉള്ളയിടത്തോളം കാലം ചിത്തടത്ത്‌ തറവാടിന്റെ പേരും ഉയർന്ന് കേൾക്കും . പൂർവ്വികരായി തന്ന സൽപ്പേര്‌ സമ്പത്ത്‌ ഇന്നത്തെ തലമുറയും കാത്തുസൂക്ഷിക്കുന്നുണ്ട്‌ .  ചിത്തടത്ത്‌ ജയകൃഷ്ണ മേനോൻ ‌ ആണ്ഇപ്പോഴത്തെ തറവാട്ട്‌ കാരണവർ .  ചിത്തടത്ത്‌ ഊർമ്മിള അമ്മയാണ്‌ ഇപ്പോഴത്തെ തറവാട്ടമ്മ.‌ രണ്ട് ശാഖകളിലും കൂടി ഏകദേശം അറുനൂറോളം അംഗങ്ങൾ ഈ പരമ്പരയിൽ ഉണ്ട്.ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലാണ് അവർ  .എല്ലാം കൊല്ലവും  തറവാട്ടിലെ പൂജ ദിനത്തിൽ എല്ലാവരും ഒത്തൊരുമിക്കാറുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!